ഗവിയിലെ യുവതിയുടെ കൊലപാതകം; കൊല നടത്തിയത് പ്രതി വനത്തിൽ പതിയിരുന്ന്

 
gavi

പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട യുവതിയുടെ പോസ്റ്റ്മാർട്ടം നടപടികൾ ഇന്ന് രാവിലെ നടക്കും. കേസിൽ അറസ്റ്റിലായ വിനോദിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. പ്രതി കൊലപാതകം നടത്തിയത് വനമേഖലയിൽ പതിയിരുന്ന് ആണെന്നാണ് പൊലീസിൻ്റെ നിഗമനം. ദിവസങ്ങളായി ഇയാൾ യുവതിയെ പിന്തുടരുകയായിരുന്നു.

ഇവരെ ആക്രമിക്കാൻ ലക്ഷ്യമിട്ട് വനമേഖലയിൽ തന്നെ കുടിൽ കെട്ടി താമസിക്കുകയായിരുന്നു. യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സംശയാസ്പദമായ സാഹചര്യത്തിലാണ് പൊലീസ് ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തി മൃതദേഹം തോട്ടിലേക്ക് തള്ളുകയായിരുന്നുവെന്നാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളത്. മീനാർ അംഗനവാടിയിൽ ഹെൽപ്പറാണ് കൊല്ലപ്പെട്ട യുവതി.

Tags

Share this story

From Around the Web