മുണ്ടിയപ്പള്ളി സി.എം.എസ്. ഹൈസ്‌കൂളിലെ എല്‍.പി. വിഭാഗത്തിന് പുതുതായി പണികഴിപ്പിച്ച അക്കാദമിക് ബ്ലോക്കിന്റെ പ്രതിഷ്ഠാശുശ്രൂഷ

 
Csi block

മുണ്ടിയപ്പള്ളി : മുണ്ടിയപ്പള്ളി സി.എം.എസ്. ഹൈസ്‌കൂളിലെ എല്‍.പി. വിഭാഗത്തിന് പുതുതായി പണികഴിപ്പിച്ച അക്കാദമിക് ബ്ലോക്കിന്റെ പ്രതിഷ്ഠാശുശ്രൂഷ സിഎസ് ഐ ബിഷപ്പ് റൈറ്റ് റവ ഡോ കോശി ചെറിയാന്‍ നിര്‍വ്വഹിച്ചു.

 ഒരുകോടി രൂപയോളം ചിലവഴിച്ച് വളരെ മനോഹരമായി പ്രസ്തുത കെട്ടിടം നിര്‍മ്മിക്കുന്നതിന് ചുക്കാന്‍ പിടിച്ച സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  പ്രിന്‍സമ്മ ജോസഫ്, സ്‌കൂള്‍ ലോക്കല്‍ കറസ്‌പോണ്ടന്റ് റവ. ജോണ്‍സണ്‍ അലക്‌സാണ്ടര്‍, ചര്‍ച്ച് കമ്മിറ്റി, ബില്‍ഡിംഗ് കമ്മിറ്റി, പി.റ്റി.എ.,  എന്നിവരെ ബിഷപ്പ് അഭിനന്ദിച്ചു.

Tags

Share this story

From Around the Web