മുനമ്പം; തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു

കൊച്ചി: മുനമ്പത്തെ ഭൂമിയിലെ വഖഫ് അവകാശവാദം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായ സാഹചര്യത്തില്‍, തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണു യോഗമെന്നു മന്ത്രി പി. രാജീവ് അറിയിച്ചു.
ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശിപാര്‍ശകളില്‍ നടപടി സ്വീകരിക്കുന്നത് യോഗം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ ശാശ്വത പരിഹാരത്തിനാണ് കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
കമ്മീഷന്റെ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇന്നലെ മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ ഫാ. ആന്റണി സേവ്യര്‍ തറയിലിന്റെ നേതൃത്വത്തില്‍ മന്ത്രി പി. രാജീവിനെ സന്ദര്‍ശിച്ചു.
എംഎല്‍എ ഓഫീസില്‍ എത്തിയ സമരസമിതി ഭാരവാഹികള്‍, വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ പൂര്‍ണതൃപ്തി പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു.