മുനമ്പം വഖഫ് ഭൂമി : ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയില്‍ സ്റ്റേ. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് ഇറക്കിയത്
മുനമ്പം വഖഫ് ഭൂമി : ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയില്‍ സ്റ്റേ. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് ഇറക്കിയത്
മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും മുനമ്പം വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരാനും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ അനുമതിക്ക് സ്റ്റേ ഇല്ല. വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിൽ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന വഖഫ് ബോര്‍ഡിനും നോട്ടീസ് നൽകി. ജനുവരി 27ന് വീണ്ടും കേസ് പരിഗണിക്കും.
100 ലധികം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ ആണ് ഈ ഭൂമിയിൽ കഴിയുന്നതെന്ന് എതിർഭാഗം സുപ്രീംകോടതിയിൽ പറഞ്ഞു. ഉത്തരവ് സ്റ്റേ ചെയ്യണം എന്നായിരുന്നു വഖഫ് സംരക്ഷണ വേദിയുടെ ആവിശ്യം.മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിൽ ആയതിനാൽ ഹൈകോടതിക്ക് ഉത്തരവ് ഇറക്കാനാക്കില്ല എന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. മുനമ്പത്തെ ഭൂമി തർക്കത്തിൽ കമ്മീഷനെ നിയമിക്കാനാകുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുൻപിൽ ഉണ്ടായിരുന്നത് എന്നും വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിൽ പറയുന്നുണ്ട്.