മുംബൈ ട്രെയിൻ സ്‌ഫോടനക്കേസ്: പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ സുപ്രീം കോടതിയിലേയ്ക്ക്, ജൂലൈ 24 ന് വാദം കേൾക്കും
Jul 22, 2025, 15:23 IST

ഡല്‍ഹി: 2006 ലെ 7/11 മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ചൊവ്വാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. ജൂലൈ 24 ന് കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു.
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ച വാദം കേള്‍ക്കാന്‍ സമ്മതിച്ചു.
മഹാരാഷ്ട്ര എടിഎസിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, വിഷയത്തിന്റെ അടിയന്തര വാദം കേള്‍ക്കല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലിസ്റ്റ് ചെയ്തത്.