മുളയംവേലി ചെങ്ങാട്ട് വാഴയില്‍ സി. റ്റി. വര്‍ഗീസ് നിര്യാതനായി
നെടുംകുന്നം : മുളയംവേലി ചെങ്ങാട്ട് വാഴയില്‍ സി. റ്റി. വര്‍ഗീസ് (അച്ചന്‍കുഞ്ഞ് - 91 വയസ്) നിര്യാതനായി. പരേതന്‍ പൗവ്വത്തിക്കുന്നേല്‍ കുടുംബയോഗ അംഗമാണ്.
സംസ്‌കാരം വ്യാഴാഴ്ച്ച (15. 10. 2026) രാവിലെ 11 മണിക്ക് പുന്നവേലി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടത്തപ്പെടും. ഭൗതിക ശരീരം വ്യാഴാഴ്ച്ച രാവിലെ 7. 30 ന് ഭവനത്തില്‍ കൊണ്ടുവരുന്നതും, തുടര്‍ന്ന് 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതാണ്.
ഭാര്യ - പരുമല തേവേരി പുള്ളിപ്പടവില്‍ കൊച്ചുമാലിപ്പുറത്ത് കുടുംബ അംഗം സാലമ്മ.
മക്കള്‍ - ഏലിയാമ്മ വര്‍ഗീസ് (സില്‍വി), തോമസ് വര്‍ഗീസ് (സിബി), അന്നമ്മ വര്‍ഗീസ് (സിജി), ജോര്‍ജ് വര്‍ഗീസ് (സിജു).
മരുമക്കള്‍ - കീഴ്വായ്പൂര് ആറ്റാശ്ശേരില്‍ ജോര്‍ജ് വര്‍ഗീസ് (ജോജി), മുക്കൂട്ടുതറ ചെല്ലിമറ്റത്ത് സൂസമ്മ സ്‌കറിയ (ബിനോളി), നെടുങ്ങാടപ്പള്ളി വടക്കേപ്പറമ്പില്‍ ജെയ്‌സണ്‍ വി. മാത്യു, ചേന്നംകരി പാറശ്ശേരില്‍ മറിയാമ്മ വര്‍ഗീസ് (ബിജിനി).
കൊച്ചുമക്കള്‍ - ജെഫി, ജെമി, ജെനി, നേഹ, നിറ്റ, നെവിന്‍, ജെലിന്‍, ജെസ്വിന്‍, ജെസ്ലിന്‍, സെജിന്‍, സിയാന.
ബഹ്റൈനില്‍ ജോലി ചെയ്യുന്ന മക്കള്‍ കുടുംബമായി ബഹ്റൈന്‍ മാര്‍ത്തോമാ ഇടവകയിലെ സജീവ അംഗങ്ങളാണ്.
ഇളയ മകന്‍ ജോര്‍ജ് വര്‍ഗീസ് (സിജു പുന്നവേലി) ബഹ്‌റൈന്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (OICC) കോട്ടയം ജില്ലാ കമ്മിറ്റിയുടെയും, കോട്ടയം പ്രവാസി ഫോറത്തിന്റെയും പ്രസിഡന്റ് ആണ്.