മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി ചാപ്പൽ കൂദാശയും ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് സ്വീകരണവും

മുളന്തുരുത്തി. മാർത്തോമൻ യാക്കോബായ സുറിയാനി ചാപ്പൽ കൂദാശയും ശ്രേഷ്ഠ കാത്തോലിക്ക ബാവയ്ക്ക് സ്വീകരണവും ഉൾപ്പെടെയുള്ള ചടങ്ങുകൾ ജൂൺ 27 ന് ആരംഭിച്ച് ജൂലൈ മൂന്നിന് സമാപിക്കും.
ജൂൺ 27 വെള്ളിയാഴ്ച രാവിലെ 7 ന് വി.കുർബാനയും, വൈകീട്ട് 5ന് കൊടിമരഘോഷയാത്രയും നടക്കും. 28 ശനിയാഴ്ച രാവിലെ 7 ഏഴുമണിക്കും വൈകിട്ട് 7 മണിക്കും വി.കുർബാന ഉണ്ടായിരിക്കും.
29 ഞായറാഴ്ച രാവിലെ 6 നും 8 നും വിശുദ്ധ കുർബാന, തുടർന്ന് മുന്ന് മേഖലകളിൽ നിന്ന് ചാപ്പലിലേക്ക് ഭക്തിനിർഭരമായ ഘോഷയാത്രകൾ ആരംഭിക്കും.
ജൂൺ 30 ന് രാവിലെ 7 ന് വി.കുർബാന. ജൂലൈ 1ന് രാവിലെ വി.കുർബ്ബാന വൈകീട്ട് 6ന് സന്ധ്യാപ്രാർത്ഥന.വി.കൂദാശ ഒന്നാം ഘട്ടം.
ജൂലൈ 2 ബുധനാഴ്ച പരി. ചാത്തുരുത്തിൽ കൊച്ചു തിരുമേനിയുടെ മാസ ഓർമ്മ. വൈകിട്ട് 4.30 ന് ശ്രേഷ്ഠ ബാവാ തിരുമേനിയെ വരവേൽക്കും .തുടർന്ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ദൈവാലയകൂദാശയുടെ രണ്ടാം ഘട്ടം.
വൈകിട്ട് 7.30 ന് നടക്കുന്ന പൊതുസമ്മേളനം അഭിവന്ദ്യ മോർ ജോസഫ് കല്ലറക്കാട്ട് (പാലാ ബിഷപ്പ് ) ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് ജോസഫ് ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. വെരി.റവ. ഫാ.സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കും. ഫ്രാൻസീസ് ജോർജ്ജ് എം.പി, അനൂപ് ജേക്കബ്ബ് എംഎൽഎ, മാത്യൂസ് മോർ ഇവാനിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മോർ ക്ലിമ്മീസ് മെത്രാപ്പോലീത്ത, ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത, റവ.ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നി, വാർഡ് മെമ്പർ മധുസൂദനൻ കെ.പി. എന്നിവർ ചടങ്ങിൽ ആശംസകൾ നേരും.
ഫാ. ഷമ്മി ജോൺ എരമംഗലം, തന്നാണ്ടു വികാരി സ്വാഗതവും സെക്രട്ടറി അനിൽ ജേക്കബ് പൊനോടത്ത് നന്ദിയും പറയും. തുടർന്ന് സ്നേഹവിരുന്ന്.
ജൂലൈ 3 ന് വി.കൂദാശയുടെ മന്നാം ഘട്ടം രാവിലെ 7.45 ന് പരി. ബാവ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും ഐസക്ക് മോർ ഒസ്താത്തിയോസ് ,ഡോ.മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ സഹകാർമ്മികത്വത്തിലും നടക്കും. പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ ചടങ്ങുകൾ സമാപിക്കും.