സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം

 
EXAM 123

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം.

 ഇതിനായി സ്റ്റേറ്റ് കണ്‍സോര്‍ഷ്യം ഫോര്‍ അക്കാദമിക് പ്ലാനിംഗ് ആന്‍ഡ് എക്‌സാമിനേഷന്‍ കോര്‍ഡിനേഷന്‍ (SCAPEC) രൂപീകരിക്കണം.

കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ എല്ലാ സര്‍വ്വകലാശാലകളും പൊതുവായ അക്കാദമിക് കലണ്ടറും പരീക്ഷാ ടൈംടേബിളും എല്ലാ വര്‍ഷവും മാര്‍ച്ച് 31-നകം തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി.

പ്രൊഫ. ഗ്ലാഡ്സ്റ്റണ്‍ രാജ് എസ് അധ്യക്ഷനായ കമ്മിറ്റി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ (KSHEC) വൈസ് ചെയര്‍മാന്‍ അച്യുത്ശങ്കര്‍ എസ് നായര്‍ക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 14 ശുപാര്‍ശകളാണ് പ്രധാനമായും റിപ്പോര്‍ട്ടിലുള്ളത്.

നവീകരിച്ച ബിരുദ സമ്പ്രദായത്തിന് കീഴില്‍ അക്കാദമിക് ഗുണനിലവാരം മെച്ചപ്പെടുത്തുക, ഭരണനിര്‍വ്വഹണം സുഗമമാക്കുക, വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവ ഉള്‍പ്പെടുന്നു.

കേരളം നാലുവര്‍ഷ ബിരുദ പ്രോഗ്രാം നടപ്പിലാക്കി രണ്ടു വര്‍ഷത്തിന് ശേഷം നല്‍കുന്ന ആദ്യ സമഗ്ര അവലോകന റിപ്പോര്‍ട്ടില്‍, സിസ്റ്റത്തില്‍ വലിയ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നു.

 പരീക്ഷകള്‍, പാഠ്യപദ്ധതി, ഇന്റേണ്‍ഷിപ്പുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയിലുള്‍പ്പെടെ പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

 അക്കാദമിക് ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും സര്‍വകലാശാലകളിലുടനീളം ഒരേപോലെ നടപ്പിലാക്കുന്നതിനും ഈ മാറ്റങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധ സമിതി പറയുന്നു.

Tags

Share this story

From Around the Web