കണ്ണൂരിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന; 120 ബസുകൾക്കെതിരെ കേസ്, ഒരു ലക്ഷത്തിലധികം രൂപ പിഴ
കണ്ണൂർ: സ്വകാര്യ ബസുകൾക്കെതിരായ നിയമലംഘന പരാതികളിൽ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്.
കണ്ണൂർ ജില്ലയിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 120 ബസുകൾക്കെതിരെ കേസെടുത്തു.
ഒരു ലക്ഷത്തിലധികം രൂപ പിഴയും ചുമത്തി. ആകെ 356 ബസുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, നിരോധിത എയർഹോൺ ഘടിപ്പിക്കൽ, സ്പീഡ് ഗവർണർ വിച്ഛേദിക്കൽ തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ.
സ്വകാര്യ ബസുകളുടെ അമിതവേഗത ഉൾപ്പെടെയുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് ജില്ലയിലെ വിവിധ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്ന പരാതിയിൽ പ്രത്യേക പരിശോധനയും നടത്തി.
ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്താൻ എടുക്കുന്ന സമയം, യാത്രയ്ക്കിടെ ഡ്രൈവർമാർ ഫോൺ കോളുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.