പാലാ മുണ്ടുപാലം പള്ളിയില്‍ ദുക്‌റാന തിരുനാളില്‍ ചട്ടയും മുണ്ടും അണിഞ്ഞ് അമ്മമാര്‍

 
dukarana day


പാലാ: മാര്‍ത്തോമാ ശ്ലീഹായുടെ ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് തോമാസ്ലീഹായുടെ നാമത്തിലുള്ള മുണ്ടുപാലം പള്ളിയില്‍  ദുക്‌റാന തിരുനാള്‍ വിപുലമായ ചടങ്ങുകളോടെ ആചരിച്ചു. 

തിരുന്നാളിനോടനുബന്ധിച്ച് ആഘോഷമായ വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും പ്രദക്ഷിണവും നേര്‍ച്ച വിതരണവും നടത്തി. 

പൗരാണിക വസ്ത്രമായ ചട്ടയും മുണ്ടും ധരിച്ച് കൊച്ചുകുട്ടികളുടെയും അമ്മമാരുടെയും പങ്കാളിത്തം ഏറെ ശ്രധേയമായി.

വികാരി ഫാ.ജോസഫ് തടത്തില്‍, ഫാ. ജോസഫ് അലഞ്ചേരി, കൈക്കാരന്‍ സാബു തേനമ്മാക്കല്‍, തോംസണ്‍ കണ്ണംകുളം, ഷൈജി പാവന, ജോയി പുളിക്കക്കുന്നേല്‍, സൗമ്യ പാവന തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

Tags

Share this story

From Around the Web