മാതാക്കള്‍ പ്രകാശവും പ്രത്യാശയും ഉള്ളവരാകണം : മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍

മൂവാറ്റുപുഴ: 'മാതാക്കള്‍ പ്രകാശവും പ്രത്യാശയും ഉള്ളവരാകണം' - മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍. കോതമംഗലം രൂപത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കള്‍ക്ക് ആത്മീയമായ ഉന്നമനം ഉണ്ടായാല്‍ മാത്രമേ മക്കളെ വിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കുകയുള്ളൂ. ഉപദേശമല്ല മാതൃകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.
കുറ്റങ്ങള്‍ മാത്രം കണ്ടെത്തി പറയാതെ പോസിറ്റീവ് എനര്‍ജി കൊടുക്കുന്ന മാതാക്കള്‍ ആയിരിക്കണം ഈ പുതിയ കാലഘട്ടത്തിന്റെ ഭവനങ്ങളില്‍ ഉണ്ടായിരിക്കേണ്ടത്.
മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന മാതൃവേദി രൂപത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം സംസാരിച്ചു.
ചടങ്ങില്‍ രൂപത പ്രസിഡണ്ട് ജാന്‍സി മാത്യു അധ്യക്ഷയായിരുന്നു. രൂപതാ ഡയറക്ടര്‍ റവ. ഡോ. ആന്റണി പുത്തന്‍കുളം ആമുഖപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ഹോളി മാഗി പള്ളി വികാരി റവ.ഡോ. മാനുവല്‍ പിച്ചളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രവര്‍ത്തനപക്ഷത്തെ മാര്‍ഗരേഖ മാര്‍ ജോര്‍ജ് മഠത്തി കണ്ടത്തില്‍ പിതാവ് രൂപത പ്രസിഡന്റ് ജാന്‍സി മാത്യുവിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. രൂപത വൈസ് പ്രസിഡണ്ട് സെലിന്‍ ലൂയിസ്, രൂപതാ ആനിമേറ്റര്‍ സി. ആനി തെരേസ, സെക്രട്ടറി ജൂഡി ഡാലു എന്നിവര്‍ പ്രസംഗിച്ചു.
പ്രീത ജോണി, സിജി ജോമി, സില്‍ജ ജോളി, മിനി ജോസ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മാതാപിതാക്കളുടെ വിവിധ കലാപരിപാടികള്‍ ചടങ്ങിന് മാറ്റു കൂട്ടി. സ്‌നേഹവിരുന്നോടെ യോഗ പരിപാടികള്‍ സമാപിച്ചു.