വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ മാതൃദിനം ആചരിച്ചു
വെള്ളികുളം:വെള്ളികുളം ഇടവകയിലെ മാതൃവേദിയുടെയുംകുടുംബ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ലോക മാതൃദിനത്തോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് മാതൃദിനം ആചരിച്ചു.
ജെസ്സി ഷാജി ഇഞ്ചയിൽ അധ്യക്ഷത വഹിച്ച മാതൃസമ്മേളനത്തിൽ ഫാ.റോണി മണിയാക്കുപാറയിൽ മാതൃസംഗമം ഉദ്ഘാടനം ചെയ്തു.മരീന ജോമി കടപ്ലാക്കൽ ആമുഖ പ്രഭാഷണം നടത്തി.വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി .
വിശുദ്ധ കുർബാനയോടെയാണ് മാതൃസംഗമം ആരംഭിച്ചത്.
"സമകാലിക ലോകത്തിൽ സ്ത്രീകളുടെ പങ്ക് സഭയിലും സമൂഹത്തിലും" എന്ന വിഷയത്തെക്കുറിച്ച് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്ക് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫ് വടക്കേചിറയാത്ത് ക്ലാസ് നയിച്ചു.
തുടർന്ന് അടുക്കളത്തോട്ട കൃഷിയിൽ സ്ത്രീകളുടെ സജീവ സാന്നിധ്യം എന്ന വിഷയത്തെക്കുറിച്ച് ഡോ. ആൻസി പ്രസംഗിച്ചു.
സമ്മേളനത്തിൽ ഇടവകയിലെ നേഴ്സുമാരെ ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു .ബിൻസി സെബാസ്റ്റ്യൻ കരോട്ടുപുള്ളോലിൽ ചർച്ചയ്ക്ക് നേതൃത്വം നൽകി.
ഇടവക തലത്തിൽ ജീവമന്ന പരീക്ഷയിൽ വിജയിച്ച മാതാക്കളെ സമ്മേളനത്തിൽ ആദരിച്ചു.സമ്മേളനത്തിൽ പങ്കെടുത്ത പ്രിയ രാജേഷ് താന്നിക്കാ തൊട്ടിയിലിനെ ഭാഗ്യശാലിയായി തെരഞ്ഞെടുത്തു സമ്മാനം നൽകി.
എല്ലാവർക്കും സ്നേഹവിരുന്ന് നൽകി.ലിനി ആൻ്റണി വെള്ളാപ്പാണിയിൽ, ഷൈനി ബേബി നടുവത്തേട്ട്, ജൂബി രാജേഷ് വേലിക്കകത്ത്, മാഗി ആൻ്റണി വള്ളിയാംതടത്തിൽ, ജയ്സി ബേബി മുണ്ടാട്ടു ചുണ്ടയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
caption: ലോക മാതൃദിനത്തോടനുബന്ധിച്ചു വെള്ളികുളം സെൻ്റ് ആന്റണീസ് ഇടവകയിൽ മാതൃവേദിയുടെയും കുടുംബ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ നടത്തിയ മാതൃദിനാഘോഷം ഫാ.റോണി മണിയാക്കു പാറയിൽ ഉദ്ഘാടനം ചെയ്യുന്നു.ഫിലോ കാലാപ്പറമ്പിൽ, ജെസ്സി ഷാജി ഇഞ്ചയിൽ
ഫാ.സ്കറിയ വേകത്താനം തുടങ്ങിയവർ സമീപം.