വെള്ളികുളം പള്ളിയില്‍ മാതാവിന്റെ പിറവി തിരുനാള്‍ സമാപനം  ചൊവ്വാഴ്ച
 

 
vellikulam

വെള്ളികുളം: വെള്ളികുളം പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ പിറവിതിരുനാളും എട്ടുനോമ്പാചരണ സമാപനവും ചൊവ്വാഴ്ച നടത്തും. വൈകുന്നേരം 4.00 ന് ജപമാല പ്രാര്‍ത്ഥന. 
4 .30 ന് ആഘോഷമായ പാട്ടു കുര്‍ബാന, സന്ദേശം. ഫാ സ്‌കറിയ വേകത്താനം.ഇടവകയിലെ മേരി നാമധേയക്കാരുടെ നേതൃത്വത്തില്‍ മാതാവിന്റെ  തിരുസ്വരൂപം വഹിച്ചുകൊണ്ട് ഗ്രോട്ടോ യിലേക്ക് ജപമാല പ്രദിക്ഷണം. 

ലദീഞ്ഞ് ഫാസ്‌കറിയ വേകത്താനം തുടര്‍ന്ന് സ്‌നേഹവിരുന്ന്. പരിപാടികള്‍ക്ക് ചാര്‍ലി കൊല്ലിക്കൊളവില്‍, ജോര്‍ജ് ഇരുവേലിക്കുന്നേല്‍, ബിജുമുതലക്കുഴിയില്‍, ബേബി കരോട്ടുപുള്ളോലില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
 

Tags

Share this story

From Around the Web