റോമിലെ മദര്‍ തെരേസ ഡോക്യൂമെന്ററി പ്രദര്‍ശനം ഏപ്രില്‍ അഞ്ചിന്

 
Mother treesa

'മാദ്രെ തെരേസ അ റോമാ' അഥവാ 'റോമിലെ മദര്‍ തെരേസ,' എന്ന പേരിലുള്ള കല്‍ക്കട്ടയിലെ മദര്‍ തെരേസയുടെ റോമിലെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഡോക്യൂമെന്ററി ചിത്രം, മാര്‍ച്ചുമാസം 24 ന് പ്രസിദ്ധീകരിക്കുകയും, തുടര്‍ന്ന് ഇറ്റാലിയന്‍ ഭാഷയില്‍, റായ് ഉനോ ചാനലില്‍, ഏപ്രില്‍ അഞ്ചാം തീയതി പ്രദര്‍ശിപ്പിക്കുകയും ചെയ്യും. 

നിത്യനഗരമായ റോമില്‍ ദാരിദ്ര്യത്തിന്റെ വശങ്ങള്‍ തിരിച്ചറിഞ്ഞ,  മദറിന്റെ ജീവിതമാണ് ഛായാചിത്രത്തില്‍ എടുത്തു പറയുന്നത്.

അചഞ്ചലമായ വിശ്വാസവും അസാധാരണമായ പ്രവൃത്തികളും ഉള്ള ഒരു സ്ത്രീ എന്ന നിലയിലും, മനുഷ്യത്വത്തിന്റെ ആര്‍ദ്രഭാവം ഉള്‍ക്കൊള്ളുകയും, ലോകത്തിന്റെ ദുര്‍ബലതയോട് അടുത്തുനില്‍ക്കുന്ന ഒരാളെന്ന നിലയില്‍ വിശുദ്ധയുടെ ആധികാരികമായ ജീവിതം സാക്ഷ്യങ്ങളിലൂടെ ഡോക്യൂമെന്ററിയില്‍ വിവരിക്കുന്നു. 

റോമില്‍ മദര്‍ തെരേസ ജീവിച്ചിരുന്ന കാലത്ത് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കൃതികളും ഡോക്യൂമെന്ററിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

Tags

Share this story

From Around the Web