മരിയാസദനം സൈക്കോ-സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മദര്‍ തെരേസ ദിനം ആചരിച്ചു
പാലാ: മരിയാസദനം സൈക്കോ-സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മദര്‍ തെരേസ ദിനം ആചരിച്ചു. മരിയാസദനത്തില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ സന്തോഷ് ജോസഫ് സ്വാഗതം ആശംസിച്ചു.
പാലാ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ജിജി ബൈജു കൊല്ലമ്പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെയര്‍ ഹോംസ് പാലാ ഡയറക്ടര്‍ ജോര്‍ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ എസ്.ഡി. കോണ്‍വെന്റിലെ സിസ്റ്റര്‍ അനീസ്, സ്‌നേഹാരം സ്‌പെഷ്യല്‍ സ്‌കൂളിലെ സിസ്റ്റര്‍ ജോസ്മിത, പാലാ പ്രൊവിഡന്‍സ് ഹൗസിലെ സിസ്റ്റര്‍ ഗ്രേസ് എന്നിവരെ ആദരിച്ചു. മുട്ടുചിറ അല്‍ഫോന്‍സാ സ്‌നേഹതീരം പ്രസിഡന്റ് പി. ജെ. ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു.
സമൂഹത്തിലെ അശരണരും അവശരുമായ ആളുകളോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും സേവനത്തിന്റെയും മഹത്തായ മാതൃകയാണ് മദര്‍ തെരേസയെന്ന് ചടങ്ങില്‍ അനുസ്മരിച്ചു.
മദര്‍ തെരേസയുടെ സേവനസന്ദേശം ജീവിതത്തില്‍ പകര്‍ത്തുകയും സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ചടങ്ങില്‍ ചൂണ്ടിക്കാട്ടി.
മദര്‍ തെരേസയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.