കണ്ണൂരില്‍ അമ്മയും മകനും വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍
 

 
ambulence

കണ്ണൂര്‍: കണ്ണൂരില്‍ അമ്മയും മകനും വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍. മട്ടന്നൂര്‍ സ്വദേശി ജ്യോതി, മകന്‍ നവീന്‍ എന്നിവരാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് ഒരു കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


രാവിലെ വീട്ടിലുണ്ടായിരുന്ന ജ്യോതിയുടെ ഭര്‍ത്താവ് ജയകൃഷ്ണന്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് അദ്ദേഹം നിലവിളിച്ചതുകേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. 

രാവിലെ ഒമ്പത് മണിയോടെ വീട്ടിനുള്ളില്‍ നിന്ന് ചെറിയ രീതിയില്‍ ശബ്ദകോലാഹലങ്ങള്‍ കേട്ടിരുന്നെങ്കിലും, അമ്മയും മകനും തമ്മിലുള്ള സാധാരണ വഴക്കാണെന്നാണ് കരുതിയിരുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. മകന്‍ സാധാരണഗതിയില്‍ ഉച്ചത്തില്‍ സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നെന്നും, സ്വാഭാവികമായ വഴക്കായിരിക്കുമെന്നാണ് കരുതിയതെന്നും അയല്‍വാസികള്‍ വ്യക്തമാക്കി.

ഞലമറ അഹീ െ'എന്റെ കാല് മരിച്ചെന്ന് ഡോക്ടര്‍ പറഞ്ഞു, 6 മണിക്കൂറിനുള്ളില്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍....' പറവൂര്‍ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സപ്പിഴവ് ആരോപണം
ജ്യോതിയും ഭര്‍ത്താവ് ജയകൃഷ്ണനും ഇളയമകന്‍ നവീനുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.

 റിട്ടയേര്‍ഡ് അധ്യാപികയാണ് ജ്യോതി. മൂത്ത മകന്‍ എറണാകുളത്താണ് ജോലി ചെയ്യുന്നത്. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികളും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web