കുഞ്ഞുമായി അമ്മ പുഴയിൽ ചാടിയ സംഭവം; മരണത്തിന് ഉത്തരവാദി ഭർത്താവും കുടുംബവുമെന്ന് റീമയുടെ കുറിപ്പ്

 
Reema

കണ്ണൂര്‍ ചെമ്പല്ലിക്കുണ്ട് രണ്ടര വയസ്സുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ സംഭവത്തിൽ മരണത്തിന് ഉത്തരവാദി ഭർത്താവും കുടുംബവുമെന്ന് റീമയുടെ കുറിപ്പ്.

മരണത്തിന് ഉത്തരവാദി ഭർത്താവും ഭർത്താവിന്റെ അമ്മയുമെന്നാണ് റീമയുടെ കുറിപ്പ്. ഇന്നലെ വൈകീട്ട് സ്വന്തം വാട്സാപ്പിലാണ് റീമ ഇക്കാര്യം ടൈപ്പ് ചെയ്ത് വെച്ചത്. ഭര്‍ത്താവ് കമല്‍രാജില്‍ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് റിമയുടെ സഹോദരി ഭർത്താവും ആരോപിച്ചു.


വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള പുഴയിൽ രാത്രി ഒരു മണിയോടെയാണ് റീമ മകനുമായി സ്‌കൂട്ടിയില്‍ സ്ഥലത്തെത്തുകയും മകനെ ബെല്‍റ്റുമായി ശരീരത്തില്‍ ബന്ധിച്ച ശേഷം മകന്‍ റിഷബുമായി റീമ പുഴയിലേക്ക് എടുത്തുചാടുകയും ചെയ്യുകയായിരുന്നു എന്നാണ് വിവരം. മീൻ പിടിക്കാനായി എത്തിയവരാണ് സംഭവം കാണുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്.

Tags

Share this story

From Around the Web