സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ സഭാ അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ കുവൈറ്റിൽ എത്തി

 
evanjalikkal

കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സഭാ അധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ ഇന്ന് രാവിലെ കുവൈറ്റില്‍ എത്തിച്ചേര്‍ന്നു.

സഭാ ഭാരവാഹികളും മുന്‍ കമ്മിറ്റി അംഗങ്ങളും നിരവധി ഇടവകാംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു.

ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും 61-ാമത് ഇടവക ദിനാഘോഷവും സെപ്റ്റംബര്‍ 25-ന് വൈകുന്നേരം 7 മണിക്ക് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, കുവൈറ്റിലെ ചര്‍ച് & പാരിഷ് ഹാളിലുമായി നടക്കും. പ്രസ്തുത ചടങ്ങ് മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്യും.

അദ്ദേഹത്തിന്റെ കുവൈറ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 30-ന് നടക്കുന്ന കെടിഎംസിസി കണ്‍വെന്‍ഷനും, ഇടവക സംഘടിപ്പിക്കുന്ന വിവിധ പരിപാടികളും അദ്ദേഹം  പങ്കെടുക്കുകയും ചെയ്യും.

 

Tags

Share this story

From Around the Web