പ്രഭാത പ്രാർത്ഥന.........
മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ
പ്രഭാത പ്രാർത്ഥന.........
മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ.
മത്തായി 5 : 16
പരമ പരിശുദ്ധനായ ഞങ്ങളുടെ നല്ല ദൈവമേ...
ആകാശവും ഭൂമിയും കടന്നു പോയാലും മാറ്റമില്ലാതെ തുടരുന്ന അങ്ങയുടെ തിരുവചനത്തിൽ ആശ്രയിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. പലപ്പോഴും വാക്കുകളാണ് ഒരുവനെ വളർത്തുന്നതും തളർത്തുന്നതും എന്ന സത്യത്തെ പാടേ വിസ്മരിച്ചു കൊണ്ടുള്ള ഞങ്ങളുടെ പ്രവൃത്തികൾ മൂലം അനേകരുടെ ഹൃദയസമാധാനത്തിനും അഭിമാനത്തിനും കോട്ടം സംഭവിച്ചിട്ടുണ്ട്. ഒരുവന്റെ ജീവിതത്തിലെ അനിഷ്ടസംഭവങ്ങളും കുറവുകളും അറിഞ്ഞിട്ടും മറ്റൊരാളോടതു പറയാതിരുന്നാൽ ഒരു മനസുഖമില്ലാത്തവരാണ് ഞങ്ങളിൽ പലരും. ഞങ്ങളതു പറഞ്ഞാലും ഇല്ലെങ്കിലും എല്ലാവരും അറിയും. പിന്നെ ഞങ്ങളതു പറഞ്ഞെന്നു കരുതി എന്തു സംഭവിക്കാൻ എന്നു ചിന്തിക്കുന്നിടത്തു നിന്നും ഞങ്ങളിലെ ദുഷ്പ്രേരണകൾ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങുകയും. അപരന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ ഇത്തിരി വെട്ടം സമാധാനക്കേടിലേക്കും അപമാനഭാരത്തിലേക്കും വഴി മാറി സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്യും.
ഈശോയേ... മധുരമായ വാക്കുകളോ പൊള്ളയായ വാഗ്ദാനങ്ങളോ അല്ല. അപരന്റെ ഇരുളിടങ്ങളിൽ പ്രകാശമാകാനും. ഏതൊരവസ്ഥയിലും അവനോടുള്ള സ്നേഹവും പരസ്പരബഹുമാനവും കാത്തു സൂക്ഷിക്കാനുമുള്ള വിവേകം നൽകിയരുളേണമേ നാഥാ. തിരികെ ഒന്നും പ്രതീക്ഷിക്കാത്ത ഞങ്ങളുടെ പ്രാർത്ഥനകളും പരസ്നേഹ പ്രവൃത്തിയും കരയുന്ന മറ്റൊരുവനു വേണ്ടി ദൈവസന്നിധിയിൽ ഉയർത്തപ്പെടുന്ന അർത്ഥനയായി പരിണമിക്കുകയും. അത് അവർക്ക് ഏറ്റവും സഹായമായിരിക്കുന്ന അനുഗ്രഹമായി വർത്തിക്കുകയും ചെയ്യുവാൻ കൃപ ചെയ്തരുളേണമേ...
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ