പ്രഭാത പ്രാർത്ഥന.........
കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല;അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.
ഓരോ പ്രഭാതത്തിലും അതു പുതിയതാണ്‌.

 
prayer

അവിടുത്തെ വിശ്വസ്‌തത ഉന്നതമാണ്‌.
വിലാപങ്ങള്‍ 3 : 22/23

സ്നേഹവും കരുണയും നിറഞ്ഞ ഞങ്ങളുടെ നല്ല ഈശോയേ... അങ്ങയുടെ സ്നേഹത്തിലും കരുണയിലും ആശ്രയിച്ച് ഒരു പുതിയ പ്രഭാതത്തിലേക്ക് ഞങ്ങളെ ഉണർത്തിയ അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. കർത്താവേ, ഇന്നലെയുടെ വേദനകളും പരാജയങ്ങളും നിരാശകളും അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു. പുതിയ പ്രതീക്ഷകളോടും വിശ്വാസത്തോടും സമാധാനത്തോടും കൂടി ഈ ദിവസം ആരംഭിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ . ഈശോയേ, ഞങ്ങളുടെ ജീവിതത്തിലെ അടഞ്ഞുകിടക്കുന്ന നന്മയുടെ വാതിലുകൾ തുറന്നുതരണമേ. ഞങ്ങളുടെ അധ്വാനങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങൾ നടത്തുന്ന ഓരോ യാത്രയിലും എടുക്കുന്ന ഓരോ തീരുമാനത്തിലും അങ്ങയുടെ സാന്നിധ്യം ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമേ. രോഗങ്ങളാൽ വലയുന്നവർക്ക് സൗഖ്യവും കടബാധ്യതകളാൽ വിഷമിക്കുന്നവർക്ക് ആശ്വാസവും തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങളും കുടുംബങ്ങളിൽ അസ്വസ്ഥത അനുഭവിക്കുന്നവർക്ക് സമാധാനവും നൽകണമേ. കർത്താവേ, ഞങ്ങളുടെ കണ്ണുനീർ സന്തോഷമായും ഭയങ്ങൾ ധൈര്യമായും നിരാശകൾ പ്രത്യാശയായും മാറ്റണമേ. പരിശുദ്ധ അമ്മേ, ഈ പുതിയ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും അങ്ങയുടെ വിമലഹൃദയത്തിൽ ചേർത്തുവയ്ക്കണമേ. ഈശോയേ, ഇന്നത്തെ ദിവസം ഞങ്ങളുടെ ഇഷ്ടപ്രകാരമല്ല, അങ്ങയുടെ തിരുഹിതപ്രകാരം നയിക്കണമേ. ഞങ്ങൾ പോകുന്നിടത്തെല്ലാം അങ്ങയുടെ അനുഗ്രഹം ഞങ്ങൾക്ക് മുൻപേ കടന്നുചെല്ലണമേ... അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായെ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web