പ്രഭാത പ്രാർത്ഥന.........അവിടുന്നു നിന്റെ ഹൃദയാഭിലാഷം സാധിച്ചുതരട്ടെ!അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ!
ദിവ്യകാരുണ്യ നാഥാ... മണ്ണടിഞ്ഞു പോകും മുൻപ് മണ്ണിലലിഞ്ഞു ചേരാത്ത ഞങ്ങളുടെ ആത്മാവിനെ പ്രാർത്ഥനയിലൂടെയും.അനുതാപത്തിലൂടെയും. പുണ്യപ്രവർത്തികളിലൂടെയും. എല്ലാറ്റിലുമുപരി അങ്ങയുടെ ദിവ്യസാനിധ്യാനുഭവത്തിലൂടെയും പരിപോഷിപ്പിക്കാനുള്ള അനുഗ്രഹം തേടി ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ സമീപിക്കുന്നു. സ്വയം പ്രകാശിക്കാൻ കഴിവില്ലാത്ത ചന്ദ്രനെപ്പോലെ. ജീവിതത്തിൽ അങ്ങയെക്കൂടാതെ ഒന്നും ചെയ്യുവാൻ ശക്തിയില്ലാത്ത നിസ്സഹായരാണു ഞങ്ങൾ. എന്നിട്ടും ചിലപ്പോഴൊക്കെ അങ്ങയെക്കാളധികമായി സൃഷ്ടികളിലും. സൃഷ്ടവസ്തുക്കളിലും ഞങ്ങൾ ആശ്രയിച്ചു പോകാറുണ്ട്. പണമാണ് എല്ലാറ്റിലും വലുതെന്ന ചിന്തയോടെ പരിശുദ്ധ കുർബാനയർപ്പണത്തിനും. കൂദാശാസ്വീകരണങ്ങൾക്കും സമയവും മൂല്യവും കൽപ്പിക്കാതെ നിസാരകാരണങ്ങളാൽ ഒഴിവാക്കാൻ പരിശ്രമിച്ചും. വിശ്രമത്തിനും. ആഘോഷങ്ങൾക്കും അമിത പ്രാധാന്യം നൽകി വിശ്വാസജീവിതത്തിൽ നിന്നും വ്യതിചലിച്ചും പരിശുദ്ധ കുർബാനയിലൂടെ ജീവിതത്തിലേക്ക് അനുസ്യൂതം വർഷിക്കപ്പെടേണ്ട ദൈവീകകൃപകളെ തടസ്സപ്പെടുത്തുന്ന സ്വാർത്ഥതയുടെ ഇരുൾ രൂപങ്ങളായി ഞങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്.
ഈശോയേ... അർഹിക്കാത്ത നന്മകൾക്കും നേട്ടങ്ങൾക്കും വേണ്ടി ആഗ്രഹിച്ചു കൊണ്ട് ദൈവഹിതത്തിനെതിരായി പ്രവർത്തിച്ചതിനെയൊർത്ത് ഞങ്ങൾ ദുഃഖിക്കുന്നു. അവയ്ക്കു കാരണമായ ഞങ്ങളുടെ സ്വാർത്ഥതയെയും ദ്രവ്യാഗ്രഹ മോഹങ്ങളെയും വെറുത്തുപേക്ഷിക്കാനും. ആത്മനിയന്ത്രണത്തോടെയും. എളിമയോടെയും വ്യാപരിച്ചു കൊണ്ട് കർത്താവിന്റെ ദിവസങ്ങളെ വിശുദ്ധിയോടെ ആചരിക്കാനും. വീണ്ടെടുപ്പിന്റെ പ്രകാശത്തിലൂടെ നിത്യജീവന്റെ അനുഗ്രഹം സ്വന്തമാക്കാനും അങ്ങു ഞങ്ങളെ സഹായിക്കേണമേ...
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും, ആരാധനയും, സ്തുതിയും, പുകഴ്‌ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ