പ്രഭാത പ്രാർത്ഥന.........നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ. അവിടുന്നു നിനക്ക് വഴി തെളിച്ചു തരും. സുഭാഷിതങ്ങൾ  3 : 6

 
prayer

ഞങ്ങളുടെ രക്ഷകനായ നല്ല ദൈവമേ...
അനുഗ്രഹങ്ങളുടെ ഉറവിടമായ അങ്ങയെ മഹത്വപ്പെടുത്തുവാൻ ഒരു പുതിയ പ്രഭാതം കൂടി നൽകിയതിനെയോർത്ത് ഞങ്ങളങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു. ഈ ലോകത്തിൽ പിറന്നു വീണപ്പോൾ ഞങ്ങൾ ഒന്നും കൊണ്ടുവന്നില്ലെന്നും. തിരികെ പോകുമ്പോൾ ഒന്നും കൊണ്ടു പോകാനാവില്ലെന്നുമുള്ള സത്യത്തെ മനസ്സിലാക്കിയിട്ടും പലപ്പോഴും അനുദിന ജീവിതത്തിൽ ഞങ്ങൾക്കു ചുറ്റുമുള്ള സന്തോഷങ്ങളെ തിരിച്ചറിയാതെ നിസാരമായ കാര്യങ്ങൾക്കു പോലും ഞങ്ങൾ അസ്വസ്ഥപ്പെടുകയും. കുറവുകളിലേക്കു നോക്കി അക്ഷമരാവുകയും ചെയ്യുന്നു. അപരന്റെ നോവിന്റെ ആഴമറിയുവോളം ഞങ്ങൾക്കു ലഭിച്ചതൊന്നും ദൈവത്തിന്റെ അനുഗ്രഹങ്ങളാണെന്ന് തിരിച്ചറിയാതെ കൂടുതൽ മെച്ചമായതിനു വേണ്ടി ആഗ്രഹിക്കുകയും അത് നേടാനാവാത്തത്തിൽ പരിതപിക്കുകയും ചെയ്യുന്ന ഒരു മനസ്സ് സ്വന്തമായുള്ളിടത്തോളം ഞങ്ങളെന്നും അവിടുത്തെ  സുകൃതവഴികളിൽ നിന്നും അകലെയായിരിക്കും.
ഈശോയേ. നൈമിഷികമായ ഭൗതികനേട്ടങ്ങളുടെ വിജയത്തിളക്കത്തെ ആഗ്രഹിക്കാത്ത ഒരു മനസ്സ് ഞങ്ങൾക്കു പ്രദാനം ചെയ്യണമേ. അങ്ങയുടെ തിരുഹിതത്തിനൊത്ത വിധം ജീവിതത്തെ ക്രമപ്പെടുത്താനും. ദൈവീകാനുഗ്രഹങ്ങളാൽ ആത്മാവിൽ സമ്പന്നരാകാനും ഞങ്ങളെ നിത്യം അനുഗ്രഹിക്കുകയും ചെയ്യണമേ... ഹൃദയ ശാന്തതയും എളിമയുമുള്ള ഈശോയുടെ ദിവ്യഹൃദയമേ... എൻ്റെ ഹൃദയം അങ്ങേ ഹൃദയത്തിനു സാദൃശ്യമാക്കിയരുളണമേ... ആമേൻ

Tags

Share this story

From Around the Web