പ്രഭാത പ്രാര്‍ത്ഥന.........ഞാന്‍ തന്നെ നിങ്ങളെ ആശ്വസിപ്പിക്കുന്നവന്‍. മരണമുള്ള മനുഷ്യനെയും തൃണസദൃശനായ മനുഷ്യ സന്തതിയെയും നീ എന്തിനു ഭയപ്പെടണം

 
prayer

ഞങ്ങളുടെ രക്ഷകനായ നല്ല ദൈവമേ...
അങ്ങ് ഞങ്ങളുടെ ജീവിതത്തില്‍ ചൊരിഞ്ഞിരിക്കുന്ന എല്ലാ ദാനങ്ങള്‍ക്കും നന്ദിയര്‍പ്പിച്ചു കൊണ്ട് ഈ പ്രഭാതത്തില്‍ ഞങ്ങളങ്ങയെ സ്തുതിക്കുന്നു. പലപ്പോഴും പ്രതീക്ഷകള്‍ക്കു വിപരീതമായി മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന ഒരു വാക്കിലോ പ്രവൃത്തിയിലോ തളര്‍ന്നു പോകുന്നവരാണ് ഞങ്ങളിലേറെയും. അതുകൊണ്ടാവും ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ആവശ്യഘട്ടങ്ങളില്‍ നിന്റെ നന്മയ്ക്കു വേണ്ടിയാണ് ഞാനിങ്ങനെ പറയുന്നത്. നിന്റെ നല്ലതിനു വേണ്ടിയാണ് ഞാനിങ്ങനെ പ്രവര്‍ത്തിച്ചത് എന്ന മുഖവുരയോടെ ചിലരെങ്കിലും ഞങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ നശിപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളും കൊണ്ട് ഞങ്ങളുടെ ജീവിതത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നത്.
ഈശോയേ... അനുദിന ജീവിതത്തില്‍ ഞങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഞങ്ങളുടെ ശരീരത്തിനെയും ഹൃദയവിചാരങ്ങളെയും പ്രതികൂലമായി ബാധിക്കുമ്പോള്‍ അങ്ങു തന്നെ ഞങ്ങളെ ആശ്വസിപ്പിക്കേണമേ. മനുഷ്യരില്‍ നിന്നുള്ള പുകഴ്ത്തലോ. അപമാനമോ ഞങ്ങളെ സ്പര്‍ശിക്കാതിരിക്കാന്‍ തക്കവിധം വിനയത്തോടെയും  ആത്മവിശ്വാസത്തോടെയും ദൈവതിരുമുന്‍പില്‍ വ്യാപാരിക്കുവാനുള്ള അനുഗ്രഹവും നിത്യവും  ഞങ്ങള്‍ക്ക് പ്രദാനം ചെയ്യേണമേ...
നിത്യസഹായ മാതാവേ... ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് അപക്ഷിക്കണമേ... ആമേന്‍

Tags

Share this story

From Around the Web