പ്രഭാത പ്രാര്‍ത്ഥന.........  അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും

 
prayer



കരുണാമയനായ ഞങ്ങളുടെ നല്ല ദൈവമേ... ദൈവഹിതം പൂര്‍ത്തിയാക്കുവാന്‍  ഭൂമിയിലേക്ക് വന്ന ഈശോയെ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു, സ്തുതിക്കുന്നു.
 സ്വന്തം ഇഷ്ടങ്ങളേക്കാള്‍ മനോഹരമാണ്  ദൈവത്തിനു  ഞങ്ങളെക്കുറിച്ചുള്ള ഇഷ്ടം എന്ന് ഞങ്ങളെ പഠിപ്പിച്ചതിനായി  നന്ദി കര്‍ത്താവേ.  ഞങ്ങളുടെ ഇഷ്ടങ്ങള്‍  സാധിച്ചു കിട്ടിയില്ലെങ്കില്‍  ഞങ്ങളുടെ മനസ്സ് പലപ്പോഴും  അസ്വസ്ഥമായിട്ടുണ്ട്.  ഈശോയെ അതിനെയോര്‍ത്ത്  ഞങ്ങള്‍ അങ്ങയെ കുറ്റപ്പെടുത്തുകയും അങ്ങയില്‍ നിന്നും അകന്നുപോകുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ സ്വപ്നങ്ങളും ഇഷ്ടങ്ങളും അനുസരിച്ചു ജീവിക്കുവാന്‍  ഞങ്ങള്‍ക്കു സാധിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ ജീവിതം എത്ര മനോഹരമാകുമായിരുന്നു.  ഞങ്ങളുടെ ഇഷ്ടങ്ങളേക്കാള്‍ മനോഹരങ്ങളായ ദൈവത്തിന്റെ ഇഷ്ടം  പൂര്‍ത്തിയാക്കുവാന്‍ ദൈവം പറയുന്നതുപോലെ ചെയ്യുവാന്‍ ഈശോയെ അങ്ങ് ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ഇഷ്ടമല്ല പിതാവേ അങ്ങയുടെ ഇഷ്ടം  നിറവേറട്ടെ എന്ന പ്രാര്‍ത്ഥന ഞങ്ങള്‍  ഞങ്ങളുടെതുമാക്കി മാറ്റട്ടെ.  ഊണിലും ഉറക്കത്തിലും കളിയിലും ചിരിയിലും സു:ഖത്തിലും ദു:ഖത്തിലുമെല്ലാം അങ്ങേയ്ക്കു  ഞങ്ങളെകുറിച്ചൊരു പദ്ധതി ഉണ്ടെന്ന തിരിച്ചറിവോടെ ഞങ്ങള്‍ ജീവിക്കട്ടെ. ഞങ്ങള്‍ ഈ ഭൂമിയിലായിരിക്കുന്നതു അങ്ങയുടെ ഹിതപ്രകാരമാണെന്നും  ഞങ്ങളുടെ ജീവിതം അങ്ങയുടെ പദ്ധതിയാണെന്നും. മനസ്സിലാക്കി അങ്ങയോടു ചേര്‍ന്ന് ജീവിക്കുവാനുള്ള കൃപ ഞങ്ങള്‍ക്കു നല്കണമേ... അത്ഭുത പ്രവര്‍ത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ...  ആമേന്‍

Tags

Share this story

From Around the Web