പ്രഭാത പ്രാർത്ഥന........
എന്നെ കണ്ടെത്തുന്നവന്‍ ജീവന്‍ കണ്ടെത്തുന്നു;കര്‍ത്താവിന്റെ പ്രീതി നേടുകയും ചെയ്യുന്നു

 
prayer

സുഭാഷിതങ്ങള്‍ 8 : 35

കൃപ നിറഞ്ഞ മറിയമേ... ഞങ്ങളുടെ അമ്മേ...
ദുഃഖത്തിലും സന്തോഷത്തിലും ഞങ്ങളെ വിട്ടുപിരിയാത്ത അമ്മയുടെ സ്നേഹത്തണലിൽ ചേർന്നിരിക്കാൻ കൊതിക്കുന്ന ഒരു ദൈവപൈതലായി. ഞങ്ങളുടെ ജപമണിമാലയിൽ പ്രാർത്ഥനയും സുകൃതഗീതങ്ങളും കോർത്തിണക്കി അർപ്പിച്ചു കൊണ്ട് ഞങ്ങളും അമ്മയുടെ നെഞ്ചോരം ചായുന്നു. വലിയൊരു പ്രതിസന്ധിയിലൂടെയാണ് ഈ ലോകവും ഞങ്ങളുടെ ജീവിതവും ഇന്ന് കടന്നു പോകുന്നത്. മാറാവ്യാധികൾ ഞങ്ങളുടെ സമൂഹത്തെ ഒന്നായി വേട്ടയാടുമ്പോഴും. പ്രകൃതിദുരന്തങ്ങൾ ഒരു കരിമ്പടം പോലെ ഞങ്ങളെയൊന്നാകെ മൂടുമ്പോഴും ജീവിതം കൂടുതൽ കൂടുതൽ ഇരുളിലേക്ക് ആഴ്ന്നു പോകുന്നു. ഇങ്ങനെയൊന്നും ഞങ്ങളുടെ ജീവിതകാലത്തിൽ സംഭവിച്ചിട്ടേയില്ല എന്ന് ഇന്നിന്റെ ദുരനുഭവങ്ങളെയോർത്ത് വിലപിക്കുന്ന ഞങ്ങൾ. ജീവിതത്തിൽ പ്രകാശം നിറയുന്ന ഒരു നല്ല നാളെയെക്കുറിച്ച് സ്വപ്നം കാണാൻ  പോലും അശക്തരായി തീരുന്നു.
അമ്മേ... മാതാവേ... നിത്യമാം പ്രകാശമേ. നയിക്കുകെന്നെ നീ. എന്ന് തീഷ്ണമായി ഞങ്ങൾ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഞങ്ങൾ വഹിക്കുന്ന അസ്വസ്ഥതകളുടെ നുകവും. നിരാശയുടെ  ദണ്ഡും അങ്ങ് തകർത്തു കളയുകയും. സ്വർഗത്തെ പോലും പ്രകാശിപ്പിക്കുന്നവനായ ഈശോയിൽ പ്രത്യാശയുള്ളവരാകാനും. അവിടുത്തെ ശാശ്വതമായ ആനന്ദം അനുഭവിക്കാനും ഭൂമിയിൽ ഞങ്ങൾക്കിടയാക്കുകയും ചെയ്യണമേ... അമ്മേ... വിമലഹൃദയ നാഥേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ... ആമേൻ

Tags

Share this story

From Around the Web