അമേരിക്കയില്‍ പ്രോ-ലൈഫ് മൂവ്‌മെന്റിലേക്ക് കൂടുതല്‍ യുവജനങ്ങള്‍ ആകൃഷ്ടരാകുന്നുവെന്ന് റിപ്പോര്‍ട്ട്

 
PRO LIFE

അമേരിക്ക: അമേരിക്കയില്‍ പ്രോ-ലൈഫ് പ്രസ്ഥാനത്തിലേക്ക് യുവതീ യുവാക്കള്‍ മുന്‍പില്ലാത്ത വിധം വലിയ തോതില്‍ ആകര്‍ഷിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. 'സ്റ്റുഡന്റ്‌സ് ഫോര്‍ ലൈഫ് ഓഫ് അമേരിക്ക' എന്ന പ്രമുഖ സംഘടനയും 'ടേണിംഗ് പോയിന്റ് യു.എസ്.എ'യും ചേര്‍ന്ന് കോളേജ് കാമ്പസുകളില്‍ ആരംഭിച്ച പുതിയ പ്രചാരണ പരിപാടികളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ മുന്നേറ്റം ചര്‍ച്ചയാകുന്നത്.

ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ അമേരിക്കയിലെ പുതിയ തലമുറ, പ്രത്യേകിച്ച് യുവതീ യുവാക്കള്‍ക്കിടയില്‍ ആശയപരമായ മാറ്റങ്ങള്‍ പ്രകടമാണെന്ന് സ്റ്റുഡന്റ്‌സ് ഫോര്‍ ലൈഫ് ഓഫ് അമേരിക്ക പ്രസിഡന്റ് ക്രിസ്റ്റന്‍ ഹോക്കിന്‍സ് വ്യക്തമാക്കുന്നു. 

കുടുംബങ്ങളുടെ സംരക്ഷകരായി വളരുന്ന ചെറുപ്പക്കാര്‍ ഗര്‍ഭച്ഛിദ്രത്തിനെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ടുവരുന്നുണ്ട്. 

മികച്ച കരിയറും സ്വാതന്ത്ര്യവും മാത്രം ലക്ഷ്യമിട്ടുള്ള ആധുനിക ഫെമിനിസം സ്ത്രീകള്‍ക്ക് യഥാര്‍ഥ സംതൃപ്തിയോ സന്തോഷമോ നല്‍കിയിട്ടില്ലെന്നും, ഉത്കണ്ഠയും വിഷാദവും വര്‍ധിക്കാന്‍ ഇത് കാരണമായിട്ടുണ്ടെന്നും യുവജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. 

അമ്മയാകുക എന്നത് ഒരു ബാധ്യതയല്ല, മറിച്ച് സമൂഹത്തിന് നല്‍കുന്ന വിലമതിക്കാനാവാത്ത സംഭാവനയാണെന്ന സന്ദേശമാണ് ഈ ക്യാമ്പയിന്‍ മുന്നോട്ടുവയ്ക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കിടയില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ വളര്‍ത്തിയെടുക്കാനും, ഗര്‍ഭച്ഛിദ്രത്തോടുള്ള നിലപാടുകളില്‍ മാറ്റം വരുത്താനും ഇത്തരം കാമ്പസ് സംരംഭങ്ങള്‍ സഹായകരമാകുന്നുണ്ടെന്ന് സംഘാടകര്‍ പറയുന്നു. 

കുടുംബത്തെയും ജീവന്റെ വിലയെയും കുറിച്ച് ചിന്തിക്കാന്‍ പുതിയ തലമുറ തയ്യാറാകുന്നു എന്നതിന്റെ ലക്ഷണമായാണ് ഇതിനെ വിലയിരുത്തുന്നത്.

Tags

Share this story

From Around the Web