സിംഗപ്പൂരിൽ ഈസ്റ്ററിൽ ആയിരത്തിലധികം പേർ മാമ്മോദീസ സ്വീകരിക്കും
ഈസ്റ്റർ ദിനത്തിൽ ആയിരത്തിലധികം പുതിയ അംഗങ്ങളെ സ്വീകരിക്കാനൊരുങ്ങുകയാണ് സിംഗപ്പൂർ അതിരൂപത.
കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയാണിതെന്ന് സഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഏകദേശം 1,200 – ലധികം ആളുകളാണ് ഇത്തവണ സഭയുടെ ഭാഗമാകുന്നത്. ഇതിൽ ഇംഗ്ലീഷ്, മാൻഡറിൻ ഭാഷാ വിഭാഗങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന ‘റൈറ്റ് ഓഫ് ഇലക്ഷൻ’ ചടങ്ങുകളിൽ ഇവർ തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു.
2024 – ൽ ഫ്രാൻസിസ് മാർപാപ്പ സിംഗപ്പൂർ സന്ദർശിച്ചത് യുവാക്കൾക്കിടയിലും മറ്റും വലിയ മാറ്റമുണ്ടാക്കിയതായി വിലയിരുത്തപ്പെടുന്നു. വിശ്വാസികളുടെ സജീവമായ സുവിശേഷ പ്രവർത്തനങ്ങളും ഈ വർധനവിന് കാരണമായി.
ബൈബിൾ വായനയിലൂടെയും പ്രാർഥനയിലൂടെയും വിശ്വാസം ഉറപ്പിക്കാൻ കർദിനാൾ വില്യം ഗോ പുതിയ അംഗങ്ങളോട് ആഹ്വാനം ചെയ്തു.
ഈസ്റ്റർ ദിനത്തിൽ ഇവർ മാമ്മോദീസ സ്വീകരിച്ച് സഭയുടെ പൂർണ്ണ അംഗങ്ങളാകും.