നൈജീരിയയില്‍ ക്രൈസ്തവവേട്ട തുടരുന്നു: ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത് നാലായിരത്തിലധികം പേര്‍; വംശഹത്യയെന്ന് റിപ്പോര്‍ട്ട്
ആഗോളതലത്തില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുകയും കൂട്ടക്കൊലയ്ക്ക് ഇരയാകുകയും ചെയ്യുന്ന രാജ്യമായി നൈജീരിയ മാറുന്നതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍.
നൈജീരിയയില്‍ ഓരോ വര്‍ഷവും വിവിധ തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന ക്രൈസ്തവരുടെ എണ്ണം 4,000 കടന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പീഡനങ്ങള്‍ മൂലം കൊല്ലപ്പെടുന്ന ക്രൈസ്തവരുടെ ആകെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. തുടര്‍ന്ന് വായിക്കുക.
നൈജീരിയയുടെ വടക്കന്‍ മേഖലകളിലാണ് ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വ്യാപകമായി കേന്ദ്രീകരിച്ചിരിക്കുന്നത്.
മുസ്ലീം ഭൂരിപക്ഷമുള്ള ഇവിടത്തെ പന്ത്രണ്ടോളം സംസ്ഥാനങ്ങള്‍ 1999-ല്‍ ശരീ-അത്ത് നിയമം നടപ്പിലാക്കിയതോടെയാണ് ക്രൈസ്തവര്‍ക്കെതിരെയുള്ള ദൈനംദിന വിവേചനങ്ങള്‍ വര്‍ധിച്ചത്.
എന്നാല്‍, 2009-ല്‍ 'ബോക്കോ ഹറാം' എന്ന തീവ്രവാദ പ്രസ്ഥാനം രൂപീകൃതമായതോടെ അക്രമങ്ങള്‍ അഭൂതപൂര്‍വമായ തലത്തിലേക്ക് ഉയര്‍ന്നു. നിലവിലെ സാഹചര്യങ്ങള്‍ രാജ്യത്ത് നടക്കുന്ന ക്രൈസ്തവ വംശഹത്യയുടെ വ്യക്തമായ സൂചനയാണെന്ന് പ്രമുഖ നിരീക്ഷകര്‍ വിലയിരുത്തുന്നു.
'ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ' മുന്‍പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ 14 വര്‍ഷത്തിനിടെ നൈജീരിയയില്‍ 52,250-ലധികം ക്രൈസ്തവര്‍ക്കാണ് കേവലം മതവിശ്വാസത്തിന്റെ പേരില്‍ മാത്രം ജീവന്‍ നഷ്ടമായത്.
വടക്കന്‍ മേഖലകളില്‍ ഒതുങ്ങിനിന്നിരുന്ന രക്തച്ചൊരിച്ചില്‍ ഇപ്പോള്‍ രാജ്യത്തിന്റെ മധ്യമേഖലകളിലേക്കും (ങശററഹല ആലഹ)േ വ്യാപിച്ചിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ ക്രൈസ്തവരായ കര്‍ഷകരുടെ കൃഷിഭൂമി പിടിച്ചെടുക്കുന്നതിനായി 'ഫുലാനി' വിഭാഗത്തില്‍പ്പെട്ട തീവ്രവാദികള്‍ സായുധ ആക്രമണങ്ങള്‍ നടത്തിവരുന്നു. ബോക്കോ ഹറാമിന് പുറമെ 'ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ്' (കടണഅജ) എന്ന ഭീകരസംഘടനയും ഈ മേഖലയില്‍ പിടിമുറുക്കിയിട്ടുണ്ട്. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തെ പൂര്‍ണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായ അക്രമങ്ങള്‍ മൂലം ഇതുവരെ 40 ലക്ഷത്തിലധികം ആളുകളാണ് സ്വന്തം വീടും സ്ഥലവും ഉപേക്ഷിച്ച് പലായനം ചെയ്തത്. ഇവരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്.
കേന്ദ്ര സര്‍ക്കാരിന്റെ നിസ്സംഗതയും പരാജയവും രാജ്യത്ത് നടക്കുന്ന ക്രൂരമായ കൂട്ടക്കൊലകളെയും വംശഹത്യയെയും ശക്തമായി അപലപിക്കാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ മടികാണിക്കുന്നതായി ആക്ഷേപമുണ്ട്. തീവ്രവാദ ഗ്രൂപ്പുകളെ ഫലപ്രദമായി നേരിടാനോ അവരുടെ ശൃംഖലകള്‍ തകര്‍ക്കാനോ ഭരണകൂടത്തിന് സാധിക്കുന്നില്ല.
അതേസമയം, സെന്‍ട്രല്‍ നൈജീരിയയില്‍ സഭാ കെട്ടിടങ്ങള്‍, മതനേതാക്കള്‍, വിശ്വാസികള്‍ എന്നിവര്‍ക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെടുന്നതും പ്രതിസന്ധി കൂടുതല്‍ വഷളാക്കുകയാണ്. ഗവണ്‍മെന്റിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ശക്തമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍, മതപരമായ സ്വത്വത്തിന്റെ പേരില്‍ മാത്രം ജനങ്ങള്‍ വേട്ടയാടപ്പെടുന്ന ഈ സാഹചര്യം നൈജീരിയയില്‍ തുടരുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.