പരിസ്ഥിതിലോല മേഖല സംബന്ധിച്ച സംസ്ഥാനത്തെ 131 വില്ലേജുകളിലെ 35 ലക്ഷത്തിലേറെ വരുന്ന ജനസമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കണം: 
 മാര്‍ ആന്‍ഡ്രൂസ് താഴത്ത്

 
26262

തൃശൂര്‍: പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച സംസ്ഥാനത്തെ 131 വില്ലേജുകളിലെ 35 ലക്ഷത്തിലേറെ വരുന്ന ജനസമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

കരട് വിജ്ഞാപനത്തെ കുറിച്ച് മലയോര കര്‍ഷകര്‍ക്കിടയില്‍ കടുത്ത ആശങ്കകള്‍ ഉയര്‍ന്നിരിക്കുകയാണ്. മലയോര കര്‍ഷകര്‍ക്കും, ആദിവാസി സമൂഹങ്ങള്‍ക്കും സ്വസ്ഥമായി ജീവിക്കാനുള്ള ഭരണഘട നാപരമായ അവകാശങ്ങള്‍ അട്ടിമറിക്കുന്ന തരത്തിലുള്ള, വിജ്ഞാപനത്തിലെ പിഴവുകള്‍ തിരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചകള്‍ നടത്തണം.

വനഭൂമിയില്‍ മാത്രമായി ഇഎസ്എ പരിമിത പ്പെടുത്തണം. കേരളത്തിലെ വില്ലേജുകളെ ഇഎസ്എയുടെ അടിസ്ഥാന യൂണിറ്റുകളായി പരിഗണിക്കരുത്. ഇക്കാര്യങ്ങള്‍ സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന ആവശ്യപ്പെടണം.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണം അനിവാര്യ മാണെന്നതില്‍ വ്യത്യസ്ത അഭിപ്രായമില്ല. അതോടൊപ്പം മതിയായ രേഖകളോടെ പതിറ്റാണ്ടുകളായി മലയോര മേഖലകളില്‍ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ജനങ്ങളുടെ ജീവനും ജീവിത മാര്‍ഗങ്ങളും സംരക്ഷിക്കപ്പെടണം. സുസ്ഥിര വികസനത്തിന്റെ കേന്ദ്ര സ്ഥാനത്ത് മനുഷ്യനെ പരിഗണിച്ചുകൊണ്ട് മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്ന് തിരിച്ചറിവ് ഉണ്ടാകണമെന്ന് മാര്‍ താഴത്ത് പറഞ്ഞു.

Tags

Share this story

From Around the Web