നൈജീരിയയിൽ സ്‌കൂളിന് നേരെ ഭീകരരുടെ ആക്രമണം: 30-ലധികം വിദ്യാർത്ഥികളെ കാണാതായി
 

 
nigeria

വടക്കുകിഴക്കൻ നൈജീരിയയിലെ ഒരു സെക്കൻഡറി സ്‌കൂളിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ 37 വിദ്യാർത്ഥികളെ കാണാതായതായി പ്രാദേശിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ബോർണോ പ്രവിശ്യയിലെ ലസ്സ (Lassa) നഗരത്തിലുള്ള സ്‌കൂളിൽ തിങ്കളാഴ്ച പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് ആക്രമണത്തിന് പിന്നിൽ. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനും ഒരു അധ്യാപകനും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു.

തുടക്കത്തിൽ പത്ത് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയതായും ഒരാളെ മാത്രമാണ് കാണാതായതെന്നുമാണ് സൈന്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് പ്രാദേശിക കൗൺസിലർ ഇജാഗ്ല ഇജാബില പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 37 പേർ ഭീകരരുടെ കസ്റ്റഡിയിലുണ്ടെന്ന് വ്യക്തമായി. കാണാതായവരിൽ 25 പെൺകുട്ടികളും 11 ആൺകുട്ടികളും ഒരു സ്‌കൂൾ ജീവനക്കാരനും ഉൾപ്പെടുന്നു. വൈസ് പ്രിൻസിപ്പൽ അടക്കം എട്ട് പേരെ ഭീകരർ പിന്നീട് മോചിപ്പിച്ചു.

നൈജീരിയയുടെ വട

Tags

Share this story

From Around the Web