15 ഭാഷകളിലായി 2 ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായ എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി 10-ാം വര്‍ഷത്തിലേക്ക്

കോഴിക്കോട്: ലോകമെമ്പാടുമായി 15 ഭാഷകളിലായി 2 ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായ എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി 10-ാം വര്‍ഷത്തിലേക്ക്.
ബൈബിള്‍ വായന പതിവുപോലെ ഈ വര്‍ഷവും ഒക്ടോബര്‍ 7 മുതലാണ് എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി ഗ്രൂപ്പുകളില്‍ ആരംഭിക്കുന്നത്. 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5 പേരെ ചേര്‍ത്തുകൊണ്ട് ദൈവവചന വായന ആരംഭിച്ചതാണ് ഈ മിനിസ്ട്രി.
മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ലുഗാണ്ട, സ്പാനിഷ്, ഡച്ച്, സ്വീഡിഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, ഒഡിയ, മറാത്തി എന്നീ 15 ഭാഷകളിലാണ് ബൈബിള്‍ വായന നടക്കുന്നത്.
വിവിധ രാജ്യങ്ങളിലെ 100 ലധികം അഡ്മിന്‍സിന്റെ നേതൃ ത്വത്തില്‍ അനുദിനം വായിക്കേണ്ട ദൈവവചന ഭാഗങ്ങള്‍ വാട് സപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുകയാണ് പതിവ്.
അതോ ടൊപ്പം ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങ ള്‍ക്കും വേണ്ടി 24 മണിക്കൂര്‍ അഖണ്ഡ ജപമാല 365 ദിവസവും ചൊല്ലുകയും, എല്ലാ ദിവസവും ഇന്ത്യന്‍ സമയം രാത്രി 9 മണി മുതല്‍ 10 വരെ ബൈബിള്‍ വായിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ ശുശ്രൂഷ മലയാളത്തിലും (ജപമാല, വചന സന്ദേശം, സൗഖ്യ ശുശ്രൂഷ,) നടത്തുകയും ചെയ്യുന്നു.
നോമ്പ് കാലങ്ങളിലും സഭയിലെ വിശേഷ ദിവസങ്ങളിലും പ്രശസ്ത വചന പ്രഘോഷകര്‍, ധ്യാന ഗുരുക്കന്മാര്‍, സന്യസ്ഥര്‍ എന്നിവര്‍ നയിക്കുന്ന ഓണ്‍ലൈന്‍ ധ്യാനങ്ങളും എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി ക്രമീകരിക്കുന്നുണ്ട്.
ഈ ഗ്രൂപ്പില്‍ ചേര്‍ന്ന് വചനം വായിക്കുന്നവര്‍ക്കും അവരുടെ നിയോഗങ്ങള്‍ക്കും വേണ്ടി വൈദികര്‍ അനുദിനം വിശുദ്ധ ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. കൂടാതെ, 3000 ല്‍ അധികം അംഗങ്ങളുള്ള മധ്യസ്ഥ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ പ്രാര്‍ത്ഥ നകളും ശുശ്രൂഷക്ക് ബലം പകരുന്നു.
ഫാ. ടോണി കട്ടക്കയം സിഎസ്എസ്ആര്‍, ഫാ. ജോണ്‍സണ്‍ നെടുമ്പുറത്തു എസ്ഡിബി, ഫാ. ആന്റോ ഡയോനീസിയസ് എസ്.ജെ, ബ്രദര്‍ ജോസഫ് മാത്യു എന്നിവര്‍ ശുശ്രൂഷയ്ക്ക് ആത്മീയ നേതൃത്വം നല്‍കുന്നു.
എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രിയുടെ നിലവില്‍ ജോയിന്‍ ചെയ്യുവാന്‍ സാധിക്കുന്ന മലയാളം ഗ്രൂപ്പിന്റെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എഫ്ഫാത്തയുടെ വാട്സപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാവുന്നതാണ്.