ലൂര്‍ദില്‍ ലെയോ പാപ്പയെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നത് ഒന്നര ലക്ഷത്തിലധികം ആളുകള്‍

 
leo papa


2008-ന് ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക പേപ്പല്‍ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ ലെയോ പതിനാലാമന്‍ മാര്‍പാപ്പ പാരീസിലെ തന്റെ ആദ്യദിന പരിപാടികള്‍ പൂര്‍ത്തിയാക്കവെ, സെപ്റ്റംബര്‍ 26 ശനിയാഴ്ച രാത്രി നഗരത്തിലെത്തുന്ന പരിശുദ്ധ പിതാവിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് ലൂര്‍ദിലെ (Lourdes) തീര്‍ഥാടകരും സംഘാടകരും വ്യാപാരികളും.

''സാധാരണയായി ലൂര്‍ദില്‍ തങ്ങുന്ന ആളുകളുടെ ശരാശരി എണ്ണം പതിനായിരത്തോളമാണ്. എന്നാല്‍ ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഏകദേശം 1,50,000 ആളുകള്‍ എത്തും. വാരാന്ത്യത്തില്‍ ആകെ രണ്ടര ലക്ഷത്തോളം ആളുകളുടെ പങ്കാളിത്തമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,'' ലൂര്‍ദിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ 'ഹോട്ടല്‍സ് വിനുവാലെസ്' (Hôtels Vinuales) ഉടമ പാട്രിക് വിനുവാലെസ് പറഞ്ഞു. ലൂര്‍ദിലെ ഒരു പ്രധാന മേഖലയാണ് ടൂറിസം. വെറും 10,000 നിവാസികള്‍ മാത്രമുള്ള ഒരു ചെറുനഗരത്തിന് അപൂര്‍വമായി, പാരിസ് കഴിഞ്ഞാല്‍ ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ ഹോട്ടലുകളുള്ള സ്ഥലമായി ലൂര്‍ദ് കണക്കാക്കപ്പെടുന്നു. ഈ അവസരം ഹോട്ടല്‍ ഉടമകള്‍ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.


പ്രധാന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ടൂറിസ്റ്റുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം. അല്ലാത്തപക്ഷം അവര്‍ക്ക് തീര്‍ഥാടനലയത്തിലേക്ക് പ്രവേശനം ലഭിക്കില്ല. 1983-ലും 2004-ലും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലൂര്‍ദ് സന്ദര്‍ശിച്ചിരുന്നു. 2007-ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും സന്ദര്‍ശനം നടത്തിയിരുന്നു.

സംഘടിത തീര്‍ഥാടക സംഘങ്ങളായി എത്തുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഈ സന്ദര്‍ശനം ഉണ്ടാക്കിയിരിക്കുന്നത്. ലൂര്‍ദിലെത്തുന്ന ഭൂരിഭാഗം സന്ദര്‍ശകരും തങ്ങളുടെ പ്രാദേശിക രൂപതകള്‍ക്കൊപ്പമാണ് ഇത്തരത്തില്‍ എത്തുന്നത്.

Tags

Share this story

From Around the Web