1400 പേര്‍ മരിച്ചു, 69000 പേരെ കാണാനില്ല; വെനസ്വേലയിലെ ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുപത്തിയൊന്നുകാരന്‍ അതിജീവിച്ചത് അഞ്ച് ദിവസം
ലോകത്തെയാകെ ഞെട്ടിച്ച വലിയ അപകടമായിരുന്നു വെനസ്വേലയില്‍ നടന്നത്. വെനവസ്വേലയെ ആകെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തില്‍ മരിച്ചത് 1450 പേരാണെന്നാണ് ഇതുവരെയുള്ള കണക്കുകള്‍
. 69,000 പേരെ കാണാതാകുകയും ചെയ്തു. എന്നാല്‍ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു ഇരുപത്തിയൊന്നുകാരന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അഞ്ച് ദിവസങ്ങളാണ് തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ അയാള്‍ പെട്ടു കിടന്നത്.
ഇയാളെ പിന്നീട് ഏറെ കഷ്ടപ്പെട്ട് ജീവനോടെ പുറത്തെത്തിച്ചു. എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് നയിബ് ബുക്കെലെയാണ് ഈ വാര്‍ത്ത എക്‌സിലൂടെ പങ്കുവെച്ചത്. മണിക്കൂറുകള്‍ നീണ്ട അതിസങ്കീര്‍ണമായ രക്ഷാ ദൗത്യത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തതെന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.
ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമത്തില്‍ വൈറലാണ്. ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നൂറ് കണക്കിന് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
എന്നാല്‍ ഇനി ഇതില്‍ നിന്നും എത്ര പേരെ ജീവനോടെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.
ഇനി ദിവസങ്ങള്‍ മുന്നോട്ട് നീങ്ങുമ്പോള്‍ മരണസംഖ്യ കുത്തനെ ഉയരാനുള്ള സാധ്യതയും ഉണ്ടെന്നാണ് വിലയിരുത്തലുകള്‍. ഏകദേശം എണ്ണൂറോളം കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.