നൈജീരിയയിലെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ 130 വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും മോചിപ്പിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല
നൈജീരിയ: നൈജീരിയയിലെ ഉത്തര-മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന നൈജര്‍ സംസ്ഥാനത്തെ പാപ്പിരി കമ്മ്യൂണിറ്റിയിലെ സെന്റ് മേരീസ് കത്തോലിക്കാ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ 130 വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും മോചിപ്പിച്ചു.
നവംബര്‍ 21 ആയിരുന്നു ആക്രമണം. നിരവധി കുട്ടികളേയും ജീവനക്കാരേയുെം അധ്യാപകരേയും തട്ടിക്കൊണ്ടു പോയിരുന്നു. തോക്കുധാരികളാണ് ഇവരെ കടത്തിക്കൊണ്ട് പോയത്.
തട്ടിക്കൊണ്ട് പോയതില്‍ 100 കുട്ടികളെ ഈ മാസം ആദ്യം മോചിപ്പിച്ചിരുന്നു. 50 പേര്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇനി ആരേയും രക്ഷപ്പെടുത്താനില്ലെന്നാണ് വിവരം.
മുഴുവനാള്‍ക്കാരേയും പുറത്തെത്തിച്ചു. മോചിതരായ സ്‌കൂള്‍ കുട്ടികള്‍ നൈജര്‍ സംസ്ഥാന തലസ്ഥാനമായ മിന്നയില്‍ എത്തുമെന്നും ക്രിസ്മസിന് അവരുടെ മാതാപിതാക്കളോടൊപ്പം ചേരുമെന്നും നൈജീരിയന്‍ വക്താവ് അറിയിച്ചു.
സൈനീക ഇന്റലിജന്‍സിന്റെ ഓപ്പറേഷനിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ മോചിതരായത്.
ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രശ്‌നബാധിത പ്രദേശങ്ങളായി ഇവിടങ്ങളില്‍ ഇത്തരം തട്ടിക്കൊണ്ടു പോകലുകള്‍ പതിവാണ്. മോചന ദ്രവ്യം നേടിയെടുക്കുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം.നിരവധി പള്ളികളും സ്‌കൂളുകളും സമാനമായി സമീപ ദിവസങ്ങളില്‍ ആക്രമിക്കപ്പെട്ടിരുന്നു