2025ലെ ജൂബിലിയാചരണത്തിന് കൊറിയയില്‍ നിന്ന് ആയിരത്തിലേറെ യുവതീയുവാക്കളെത്തും.

വത്തിക്കാന്‍: 2025ലെ ജൂബിലിയാചരണത്തിന്റെ ഭാഗമായി റോമില്‍ ജൂലൈ 28 മുതല്‍ ആഗസ്റ്റ് 3 വരെ നടക്കുന്ന യുവജന ജൂബിലിയില്‍ പങ്കെടുക്കുന്നതിന് കൊറിയയില്‍ നിന്ന് ആയിരത്തിലേറെ യുവതീയുവാക്കളെത്തും.
ഈ ജൂബിലി ആചരണത്തില്‍ പങ്കെടുക്കുന്നതിനുള്ള യുവതീയുവാക്കള്‍ക്ക് ''പദ്ധതി 1004'' എന്ന യുവജന ഒരുക്ക പരിപാടി സോളില്‍ വച്ച് ആശംസകള്‍ നേര്‍ന്നു.
2027-ല്‍ സോളില്‍ നടക്കാന്‍ പോകുന്ന ലോകയുവജനസംഗമത്തിനുള്ള തീവ്ര ഒരുക്കത്തിനായി രൂപം കൊണ്ടതാണ് മാലാഖയെയും 1004 എന്ന സംഖ്യയെയും ദ്യോതിപ്പിക്കുന്ന കൊറിയന്‍ വാക്കായ ''സ്വണ്‍ സാ'' (രവലീിമെ)യില്‍ നിന്ന് ഈ പേരു സ്വീകരിച്ച ഈ പദ്ധതി.
1078 യൂവതീയുവാക്കളാണ് കൊറിയയില്‍ നിന്ന് റോമിലെത്തുക. ഇവര്‍ ഇറ്റലിയിലെ അസ്സീസി, മിലാന്‍, ടൂറിന്‍ എന്നിവിടങ്ങളിലെയും റോമിലെയും വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ജൂബിലിയാചരണത്തിന്റെ ഭാഗമായി സന്ദര്‍ശിക്കും.
കര്‍ത്താവിന്റെ സ്‌നേഹവുമായുള്ള കൂടിക്കാഴ്ചയാണ് ഈ തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യമെന്ന് സോളില്‍ പദ്ധതി 1004- ജൂലൈ 19-ന് ഒരുക്കിയ ആശംസാപരിപാടിയുടെ അവസരത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ സോള്‍ അതിരൂപതയുടെ സഹായമെത്രാന്‍ പോള്‍ ക്യുംഗ് സാംഗ് ലീ ഓര്‍മ്മിപ്പിച്ചു.