കര്‍ണാടക ധര്‍മ്മസ്ഥലയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തി

ധര്‍മ്മസ്ഥല:കര്‍ണാടക ധര്‍മ്മസ്ഥലയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തി. ഉള്‍കാട്ടിലായാണ് അസ്ഥികള്‍ കണ്ടെത്തിയത്.
നേരെത്തെ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാണിച്ച പോയിന്റ് 11ല്‍ നിന്നും 100അടി അകലെയാണ് പുതിയ സ്പോട്ട്. വിവരം അറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി. ജിതേന്ദ്ര കുമാര്‍ ദയമ അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം കാടിനകത്തെത്തി പരിശോധന നടത്തി.
അസ്ഥിഭാഗങ്ങള്‍ കിട്ടിയ ഭാഗം പ്രത്യേകം അടയാളപ്പെടുത്തി വേര്‍തിരിച്ചു. മഹസര്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
അസ്ഥിഭാഗങ്ങള്‍ ബംഗളൂരുവിലെ എസ് എല്‍ ലാബില്‍ എത്തിച്ച് വിദഗ്ധ പരിശോധന നടത്തും. ദ്യഘട്ടത്തില്‍ സാക്ഷി കാണിച്ച 13 സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയാണ് അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്. ആറാമത്തെ പോയിന്റില്‍ നിന്ന് നേരത്തെ അസ്ഥിഭാഗങ്ങള്‍ ലഭിച്ചിരുന്നു.
അന്വേഷണ സംഘം അടയാളപ്പെടുത്താത്ത ഭാഗത്ത് നിന്ന് അസ്ഥി ഭാഗങ്ങള്‍ ലഭിച്ചതോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കേണ്ടതുണ്ടെന്നാണ് വ്യക്തമാവുന്നത്.