മൂലേടം എന്‍.എസ്.എസ്.എം.സി.എം.എസ് എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവവും 'മോം റേച്ചല്‍' പ്ലേ സ്‌കൂള്‍ ഉദ്ഘാടനവും

 
Mooledam

മൂലേടം: എന്‍. എസ്സ്. എം. സി. എം. എസ്. എല്‍. പി. സ്‌കൂളിന്റെ ഈ വര്‍ഷത്തെ പ്രവേശനോത്സവവും മോം റേച്ചല്‍ പ്ലേ സ്‌കൂളിന്റെ ഉദ്ഘാടനവും വളരെ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. 

ലോക്കല്‍ മാനേജര്‍ റവ.സജി കെ. സാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗും സി.ആര്‍.സി തല പ്രവേശനോത്സവവും വാര്‍ഡ് മെമ്പര്‍ ജേക്കബ് കെ. കോര ഉദ്ഘാടനം ചെയ്തു. 


സി.എം.എസ് സ്‌കൂള്‍സ് മാനേജര്‍ റവ. സുമോദ് സി. ചെറിയാന്‍ അനുഗ്രഹ പ്രഭാക്ഷണവും മോം റേച്ചല്‍ പ്ലേ സ്‌കൂളിന്റെ ഉത്ഘാനവും നിര്‍വഹിച്ചു. 130-ഓളം നവാഗതരെ തൊപ്പിയും, ഫ്‌ലവര്‍ സ്റ്റിക്ക്, മധുര പലഹാരങ്ങളും എന്നിവ നല്‍കി സ്വീകരിച്ചു.


സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ജാസ്മിന്‍ ജോസഫ് , സി. ആര്‍. സി. കോര്‍ഡിനേറ്റര്‍  റസീന റജിം, ചര്‍ച്ച് വാര്‍ഡന്‍ സന്തോഷ് നന്തിക്കാട്ട്, പി. റ്റി. എ വൈസ് പ്രസിഡന്റ് മനു തിരുമംഗലം അധ്യാപകരായ റ്റൈനി കെ പുന്നന്‍, സ്മിത എം. ജേക്കബ്, പ്രീജ എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web