മാസപ്പടി കേസ്: വീണ വിജയനും പിണറായി വിജയനുമെതിരേ ശശിധരൻ കർത്തയുടെ നിർണായക മൊഴി; പണം നൽകിയത് മുഖ്യമന്ത്രിയുമായുള്ള അടുപ്പം കൊന്നെന്ന് ഇ.ഡിക്ക് വെളിപ്പെടുത്തൽ

 
veena

കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും കുരുക്കായി സി.എം.ആർ.എൽ. എം.ഡി. ശശിധരൻ കർത്തയുടെ മൊഴി. 

വീണ വിജയൻ കമ്പനിക്ക് യാതൊരുവിധ സേവനങ്ങളും നൽകിയിട്ടില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പുറത്താണ് പണം നൽകിയതെന്നുമാണ് ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മൊഴി നൽകിയിരിക്കുന്നത്. 2024 ഏപ്രിൽ മാസത്തിലാണ് കർത്ത ഇ.ഡിക്ക് ഈ മൊഴി നൽകിയത്. കേസിൽ നിർണായക വഴിതിരിവാകുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

Tags

Share this story

From Around the Web