മാസപ്പടി കേസ്; ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: മാസപ്പടി കേസിൽ ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ചോദ്യം ചെയ്ത് ഇഡി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് നിപുണ ഇന്റർനാഷണൽ.
നിപുണ ഇന്റർനാഷണലാണ് സിഎംആർഎല്ലിന്റെ ചരക്ക് ഗതാഗതത്തിനായി വാഹനങ്ങൾ വാടകയ്‌ക്ക് നൽകിയിരുന്നത്. വ്യാജ ചെലവുകൾ കാണിച്ചായിരുന്നു സിഎംആർഎല്ലിന്റെ 182 കോടിയുടെ ഇടപാടുകൾ. അനിൽ ആനന്ദ പണിക്കരും, ശരൺ എസ് കർത്തയും, ഷിബി കർത്തയുമാണ് നിപുണയുടെ ഡയറക്ടർമാർ.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) എറണാകുളത്തെ പ്രത്യേക കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പ്രതി ചേർക്കപ്പെട്ട ഗുണഭോക്തൃ സ്ഥാപനങ്ങളിൽ ഒന്നാണ് നിപുണ ഇന്റർനാഷണൽ. നേരത്തെ ഇഡി നിപുണയിലും റെയ്ഡ് നടത്തിയിരുന്നു. ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയ്‌ക്കും സിഎംആർഎൽ ഉദ്യോഗസ്ഥർക്കും സമൻസ് അയച്ചിട്ടുണ്ട്.എന്നാൽ ശരണ എസ് കർത്ത ചോദ്യം ചെയ്യലിന് ഹാജരായില്ല