ബാറുകളിലെ മാസപ്പടി; കോട്ടയത്ത് നിയമനം നേടാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൂട്ടയിടി. ആഘോഷ സമയങ്ങളില്‍ ബാറുടമകളില്‍ നിന്ന് വലിയ രീതിയിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പണം പിരിക്കുന്നത്
 

 
excise


    പാലാ: കോട്ടയത്ത് ചുരുങ്ങിയ കാലത്തേക്കെങ്കിലും നിയമനം നേടിയെടുക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ മത്സരം. കോട്ടയത്തെ ബാറുകളിലെ മാസപ്പടി ഇടപാടില്‍ അന്വേഷണം ശക്തമാകുന്നതിനിടെയാണ് ഈ വിവരം പുറത്തുവരുന്നത്.
ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷ സമയങ്ങളില്‍ ബാറുടമകളില്‍ നിന്ന് വലിയ രീതിയിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പണം പിരിക്കുന്നത്. ഒരു ബാറില്‍ നിന്ന് മാത്രം 10,000 മുതല്‍ 15,000 രൂപ വരെ മാസപ്പടിയായി ഉദ്യോഗസ്ഥര്‍ വാങ്ങുന്നുണ്ട്.
കഴിഞ്ഞ ദിവസം നാല് ബാറുകളില്‍ നിന്നായി 55,000 രൂപ മാസപ്പടി വാങ്ങിയ സംഭവത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അടക്കം ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോട്ടയത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറായിരുന്ന അശോക് കുമാറാണ് മാസപ്പടി കൈപ്പറ്റിയത്.

വൈശാഖ് എ.എസ്, ലാലു തങ്കച്ചന്‍, എം. മാനുവല്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ബാറുകളില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് ബാറുടമകളുടെ മൊഴി. ഇവര്‍ ബാര്‍ ഉടമകള്‍ക്ക് വേണ്ടി വഴിവിട്ട സഹായം ചെയ്തു കൊടുക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
നിലവില്‍ ഉദ്യോഗസ്ഥരും ബാറുടമകളും തമ്മിലുള്ള അനധികൃത ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എക്സൈസ് വകുപ്പ്. കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചും പരിശോധിക്കും. കോട്ടയത്തിന് പുറമെ ആലപ്പുഴ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി ഉയരുന്നുണ്ട്.

Tags

Share this story

From Around the Web