പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം; ഓപ്പറേഷന്‍ സിന്ദൂറിലെ അഭ്യൂഹങ്ങള്‍ പ്രധാനമന്ത്രി സഭയില്‍ വിശദീകരിക്കണമെന്ന് പ്രതിപക്ഷം

 
Parlament

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അവസാനിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍, ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടങ്ങി നിരവധി വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

നാളെ ചേരുന്ന പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം ഓഗസ്റ്റ് 21 വരെയാണ് നടക്കുക.

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ദീര്‍ഘിപ്പിക്കാനുള്ള പ്രമേയമടക്കം നിരവധി ബില്ലുകള്‍ സഭയില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന ആദ്യ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വെള്ളം കുടിപ്പിക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിലെ അഭ്യൂഹങ്ങള്‍ പ്രധാനമന്ത്രി സഭയില്‍ നേരിട്ട് എത്തി വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ഇന്ത്യ പാക് സംഘര്‍ഷത്തിലെ ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിലും കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ്ആവശ്യവും ഉന്നയിക്കും. ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവും സഭയില്‍ ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.

ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷവും, ഗവര്‍ണര്‍മാരെ ഉപയോഗിച്ചുള്ള സംസ്ഥാന സര്‍ക്കാരുകളുടെമേൽ ഭരണ അസ്ഥിരത വരുത്തുന്നതും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

ജസ്റ്റിസ്ശേഖര്‍ കുമാര്‍ യാദവിന്റെ ഇംപീച്ച്മെന്റ് പ്രമേയം സഭയില്‍ അവതരിപ്പിച്ചാല്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെയുള്ള പ്രമേയത്തെ പിന്തുണക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

അതേസമയം പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനങ്ങളിലെ മോദിയുടെ വിദേശപര്യടനത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.

Tags

Share this story

From Around the Web