ജനങ്ങളുടെ സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയത് മോണ്‍സിഞ്ഞോര്‍ പൗളോ മര്‍ത്തിനെല്ലി 

 
monsinjore


യുദ്ധത്തിന്റെ ഭീകരതയില്‍, ഗള്‍ഫ് മേഖലയിലെ ആളുകള്‍ പരിഭ്രാന്തരായിരിക്കുമ്പോള്‍ ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക വികാരി മോണ്‍സിഞ്ഞോര്‍ പൗളോ മര്‍ത്തിനെല്ലി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാന്‍, യെമന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന കത്തോലിക്കാ സമൂഹങ്ങളോട് 'സമാധാനത്തിനും അനുരഞ്ജനത്തിനും' വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തു.

ശനിയാഴ്ച ആരംഭിച്ച യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണങ്ങള്‍ക്ക് ശേഷം, ഇറാന്‍ ഗള്‍ഫ് മേഖലയിലെ വിമാനത്താവളങ്ങള്‍, കെട്ടിടങ്ങള്‍, തുറമുഖങ്ങള്‍, നിരവധി നഗര ഘടനകള്‍, പ്രത്യേകിച്ച് ദോഹ, മനാമ, കുവൈറ്റ് സിറ്റി തുടങ്ങിയ നഗരങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. ഇതേതുടര്‍ന്ന്, മാര്‍ച്ചു മാസം ഒന്നാം തീയതി, ലിയോ പതിനാലാമന്‍ പാപ്പാ നടത്തിയ സമാധാനത്തിനുള്ള ആഹ്വാനവും, പ്രാര്‍ത്ഥിക്കുവാനുള്ള ക്ഷണവും വിശ്വാസികളെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും, മോണ്‍സിഞ്ഞോര്‍ പൗളോ, വത്തിക്കാന്‍ മാധ്യമത്തോട് പ്രതികരിച്ചു.

ജനങ്ങള്‍ക്കിടയില്‍ സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതിനും,  നമ്മുടെ മുന്നിലുള്ള എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാന്‍ കഴിയുന്നതിനും  നയതന്ത്രവും , സംഭാഷണവും ഊട്ടിയുറപ്പിക്കണമെന്ന പാപ്പായുടെ ആഹ്വാനവും മോണ്‍സിഞ്ഞോര്‍ മര്‍ത്തിനെല്ലി എടുത്തുപറഞ്ഞു.

Tags

Share this story

From Around the Web