ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് മാനുഷികമായ പരിചരണമാണ് ആവശ്യം: മോണ്‍സിഞ്ഞോര്‍ ബാലസ്‌ത്രേറോ

 
mon


വത്തിക്കാന്‍സിറ്റി: ഗര്‍ഭധാരണത്തിന്റെ ആദ്യ നിമിഷം മുതല്‍, സ്രഷ്ടാവ് മുദ്രണം ചെയ്ത അതേ പവിത്രമായ മൂല്യം കാത്തുസൂക്ഷിക്കണമെന്നു എടുത്തു പറഞ്ഞു കൊണ്ടണ്ടഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് എത്തൊറേ ബലസ്‌ത്രേറോ സംസാരിച്ചു. 

 ബുദ്ധിമാന്ദ്യമുള്ള ആളുകള്‍, ഒരു രോഗനിര്‍ണ്ണയത്തിന്റെയോ, അവസ്ഥയുടെയോ, പരിമിതികളുടെയോ ഇരകളാകാന്‍ പാടില്ല, മറിച്ച് സാധാരണക്കാരെപോലെ, പവിത്രതയും, അന്തസും ഉള്‍ക്കൊള്ളുന്ന മനുഷ്യരാണെന്നും, അതിനാല്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ആര്‍ച്ചുബിഷപ്പ് എടുത്തു പറഞ്ഞു.

അവരുടെ ജനിതക സ്വത്വം, അവരെ കൂടുതലോ കുറവോ ഉള്ള മനുഷ്യരാക്കി മാറ്റുന്നില്ലെന്നും, മറിച്ച്, വിദ്യാഭ്യാസം, ജോലി, മതം, സംസ്‌കാരം, ആരോഗ്യം, പരിചരണം, സാമൂഹിക ജീവിതം, പൗര ഇടപെടല്‍ എന്നിവയില്‍ അഭിവൃദ്ധി പ്രാപിക്കാനുമുള്ള എല്ലാ അവസരങ്ങളും അവര്‍ക്ക് നല്കപ്പെടണമെന്നും ആര്‍ച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു. 

അതിനാല്‍, അവരെഉള്‍ച്ചേര്‍ക്കുക എന്നാല്‍, സേവനങ്ങളോ താമസ സൗകര്യങ്ങളോ നല്‍കുക എന്നതല്ല, മറിച്ച്, അവരെ  നമ്മുടെ സമൂഹത്തിലെ പൂര്‍ണ്ണ അംഗങ്ങളായി അംഗീകരിക്കുക എന്നതാണെന്നും ആര്‍ച്ചുബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

പ്രസവത്തിനു മുമ്പുള്ള സ്‌ക്രീനിംഗുമായി ബന്ധപ്പെട്ട വിവേചനപരവും യൂജെനിക് രീതികളും, ബുദ്ധിമാന്ദ്യമുള്ള  കുഞ്ഞുങ്ങളെ ഉപേക്ഷിക്കുവാനുള്ള തീരുമാനത്തിലേക്ക് മനുഷ്യരെ നയിക്കുന്ന പ്രവണത ഒഴിവാക്കപ്പെടണമെന്നും ആര്‍ച്ചുബിഷപ്പ് പറഞ്ഞു.

 ഇത്തരം ആളുകളുടെ പരിചരണം, ഏറെ ഹൃദ്യമാകണമെന്നും അല്ലാത്തപക്ഷം, അത് സാങ്കേതികമായി മാത്രം മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം നേട്ടങ്ങളെ ആശ്രയിച്ചല്ല. നമ്മുടെ ജീവിത നിലവാരം സ്‌നേഹത്തെ ആശ്രയിച്ചിരിക്കുന്നു' എന്ന ലിയോ പതിനാലാമന്‍ പാപ്പായുടെ വാക്കുകളും ആര്‍ച്ചുബിഷപ്പ് ഉദ്ധരിച്ചു. 

ഒരു വ്യക്തിയുടെ ജീവിതത്തിന്റെ മൂല്യം അളക്കേണ്ടത് ഉപയോഗക്ഷമതയെയോ പ്രകടനത്തെയോ അടിസ്ഥാനമാക്കിയല്ല, മറിച്ച് മനുഷ്യനായിരിക്കുക എന്ന ലളിതവും ആഴമേറിയതുമായ വസ്തുതയെ അടിസ്ഥാനമാക്കിയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web