മന്ത്രിസ്ഥാനത്തിന് പണം. തട്ടിപ്പുസംഘത്തിലെ 2 പേരെ കോഴിക്കോട്ടെത്തിച്ചു
വിദ്യാ ബാലകൃഷ്ണന്‍ എം.എല്‍.എയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോഴിക്കോട്ടെത്തിച്ചു.
ഡല്‍ഹി-യു.പി അതിര്‍ത്തിയില്‍ നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്ത നിതിന്‍ കുമാര്‍, ഗൗരവ് എന്നിവരെയാണ് കോഴിക്കോട്ടെ സൈബര്‍ സ്റ്റേഷനില്‍ എത്തിച്ചത്.
പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന വ്യാജേന ജനപ്രതിനിധികളെ വിളിച്ച് പണം തട്ടാന്‍ ശ്രമിച്ച ഇവര്‍ നേരത്തെയും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.
ഡല്‍ഹിയില്‍ നിന്ന് നഷ്ടപ്പെട്ട മറ്റൊരു വ്യക്തിയുടെ ഫോണ്‍ ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്.
കേരളത്തില്‍ വിദ്യാ ബാലകൃഷ്ണന്‍ എം.എല്‍.എയ്ക്ക് പുറമേ എം.പിമാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവരെയും മറ്റ് വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളെയും ഇവര്‍ ബന്ധപ്പെട്ടിരുന്നു.
സംഭവത്തില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള വലിയ തട്ടിപ്പ് ശൃംഖലയ്ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.