എറിയാട് ഫാത്തിമമാതാ വിദ്യഭ്യാസ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മോണ്‍. റാഫേല്‍ ഒളാട്ടുപുറം അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി

കോട്ടപ്പുറം: പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും എറണാ കുളം സെന്റ് പോള്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും എറിയാട് ഫാത്തിമമാതാ ദേവാലയത്തിന്റെ പ്രഥമ വികാരിയുമായിരുന്ന മോണ്‍. റാഫേല്‍ ഒളാട്ടുപുറ ത്തിന്റെ 15-ാമത് ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് എറിയാട് ഫാത്തിമമാതാ വിദ്യഭ്യാസ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മോണ്‍. റാഫേല്‍ ഒളാട്ടുപുറം അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി.
കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി ഫോട്ടോ അനച്ഛാദനം ചെയ്തു. കയ്പ മംഗലം എംഎല്‍എ ടൈസണ്‍ മാസ്റ്റര്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ആല്‍ബര്‍ട്ട് കോണത്ത്, ഫാ. ഷൈജന്‍ കളത്തില്‍, വിദ്യാഭ്യാസ ട്രസ്റ്റ് പ്രസിഡന്റ് ജയിന്‍ ബാബു, ഇ.ഡി ഫ്രാന്‍സിസ്, എ.ജെ നിക്സണ്‍, സി.ജെ വിന്‍സന്റ്, എം.ഒ ഡേവീസ് എന്നിവര്‍ പ്രസംഗിച്ചു.