മോണ്‍. തോമസ് ആനിമൂട്ടില്‍ അഭിഷിക്തനായി

 
thomas annimotttil



കോട്ടയം: നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മോണ്‍സിഞ്ഞോര്‍ തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേകം നടന്നു. ഇന്ന് ഒക്ടോബര്‍ 2 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ മെത്രോപ്പോലീത്തന്‍ ദേവാലയത്തില്‍ നടന്ന മെത്രാഭിഷേ ശുശ്രൂഷകള്‍ക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.

ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍, തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംബ്ലാനി എന്നിവര്‍ സഹകാര്‍മികരായിരിന്നു. ശുശ്രൂഷകളില്‍ ഭാരതത്തിലെ വിവിധ കത്തോലിക്ക രൂപതകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും അന്‍പതിലധികം മേലദ്ധ്യക്ഷന്മാരും ഇതര പ്രമുഖ വ്യക്തികളും പങ്കെടുത്തു. കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയും കെ.സി.ബി.സി പ്രസിഡന്റുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സന്ദേശം നല്‍കി.

തുടര്‍ന്ന് മാര്‍ തോമസ് ആനിമൂട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരികരംഗത്തെ പ്രമുഖര്‍, വൈദികര്‍, സന്യസ്തര്‍, അതിരൂപതയിലെ ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍, യുവജനങ്ങള്‍, അതിരൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പടെ ആയിരകണക്കിന് ആളുകള്‍ ശുശ്രൂഷകളില്‍ ഭാഗഭാക്കായി.

Tags

Share this story

From Around the Web