മോണ്‍. ജോണ്‍ തെക്കേക്കര സീറോ മലബാര്‍ സഭാ ലെയ്‌സണ്‍ ഓഫീസര്‍
Aug 28, 2025, 17:02 IST

കാക്കനാട്: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും തിരുവന്തപുരം ലൂര്‍ദ് ഫൊറോനാപ്പള്ളി വികാരിയുമായ മോണ്‍. ഡോ. ജോണ്‍ തെക്കേക്കരയെ കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട സഭാകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു ചുമതലയുള്ള ലെയ്‌സണ്‍ ഓഫീസറായി മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. കഴിഞ്ഞ ആഗസ്റ്റ് 8-ാം തീയതിയാണ് നിയമനപത്രം നല്‍കിയത്.
ചങ്ങനാശേരി ഇത്തിത്താനം തെക്കേകര വര്‍ഗീസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1970 ല്‍ ജനിച്ച മോണ്‍. ജോണ്‍ തെക്കേക്കര 1997 ല്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നിന്നും പൗരോഹിത്വം സ്വീകരിച്ചു.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ബാംഗളൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിന്റെ അസി. ഡയറക്ടറായി ചുമതല നിര്‍വഹിച്ചിട്ടുണ്ട്.