'മോദി ജി, ആരോഗ്യം ഓക്കെ അല്ലേ, ബ്ലഡ് പ്രഷര്‍ പരിശോധിക്കണം, നാളെ കാണാം'; ട്രെയിന്‍ റദ്ദാക്കലില്‍ പരിഹാസവുമായി സിജെപി നേതാക്കള്‍
 

 
abheejeet


 

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാളെ സിജെപി നടത്തുന്ന ജന്തര്‍ മന്തര്‍ 2.0 പ്രതിഷേധം തടയാന്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും നടത്തുന്ന പരിശ്രമങ്ങളെ പരിഹസിച്ച് സിജെപി നേതാക്കള്‍. 'സമരം തടയാന്‍ റെയില്‍വേ അടച്ചുപൂട്ടിയിരിക്കുന്നു. മോദി ജി ബ്ലഡ് പ്രഷര്‍ ഒക്കെ പരിശോധിക്കണം. നാളെ കാണാം...' അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ വീഡിയോയില്‍ പറഞ്ഞു.

'ഇതാ, നമ്മുടെ 'വിശ്വഗുരു' 56 ഇഞ്ച് മഹാമാനവ് ജി റെയില്‍വേ അടച്ചുപൂട്ടിയിരിക്കുന്നു, കാരണം നാളെ ഞങ്ങള്‍ സമരം ചെയ്യാന്‍ പോകുകയാണ്. മോദിജി ഇവിടെ സൃഷ്ടിക്കുന്ന സാഹചര്യം വളരെ മികച്ചതാണ്. മോദി ജി, നിങ്ങളുടെ ആരോഗ്യമൊക്കെ ഓക്കെ അല്ലേ? കൂടുതല്‍ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ, അല്ലേ? ഇടയ്ക്കിടെ ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്നത് നല്ലതാണ്. റെയില്‍വേ അടച്ചുപൂട്ടിയിരിക്കുകയാണ്. അടിയന്തരാവസ്ഥയുടെ സമയത്ത് ഇന്ദിരാഗാന്ധി പോലും ഇത് ചെയ്തിരുന്നില്ല. നിങ്ങളുടെ വലതുപക്ഷക്കാര്‍ പറയുന്നത് ഡല്‍ഹിയിലേക്ക് ജനങ്ങള്‍ എത്തുന്നില്ല എന്നാണ്. എന്നാല്‍ നിങ്ങളുടെ 'പപ്പ' പേടിച്ചിട്ട് അവിടെയെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. റെയില്‍വേയും മെട്രോയും അടച്ചു. സര്‍, ബിപി ഇടയ്ക്കിടെ പരിശോധിച്ചുകൊണ്ടിരിക്കൂ. 57 മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടി. കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി അടച്ചുപൂട്ടാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കുഴപ്പമില്ല സര്‍, ഞങ്ങള്‍ എന്തായാലും നാളെ വരുന്നുണ്ട്. നാളെ കാണാം' -അഭിജീത് ദീപ്കെയും സൗരവ് ദാസും അശുതോഷ് റങ്കയും വീഡിയോയില്‍ പറഞ്ഞു.

Tags

Share this story

From Around the Web