രണ്ടുവര്‍ഷം മണിപ്പൂരിനെ മോദി മറന്നു. ബിജെപിയുടെ ഭിന്നിപ്പ് നയം മണിപ്പൂരില്‍ നടപ്പാക്കപ്പെട്ടു’: എം എ ബേബി

Baby

ബിജെപിയുടെ ഭിന്നിപ്പ് നയം മണിപ്പൂരില്‍ നടപ്പാക്കപ്പെട്ടെന്ന് എം എ ബേബി. മണിപ്പൂരിനെ അശാന്തമാക്കിയ ജനജീവിതെ താറുമാറാക്കിയ കലാപത്തില്‍ 28 മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയത്. മണിപ്പൂരിനെ രണ്ടുവര്‍ഷം മോദി മറന്നെന്നും മോദി നല്‍കിയ വാഗ്ദാനങ്ങളുടെ ആത്മാര്‍ത്ഥ ശുദ്ധി കണ്ടറിയണമെന്നും എം എ ബേബി പറഞ്ഞു.

മണിപ്പൂരില്‍ എത്തിയിട്ടും സമാധാന ചര്‍ച്ചകള്‍ നടത്താതെയാണ് പ്രധാനമന്ത്രി മടങ്ങിയത്. സംഘര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി എത്തിയ മോദി മണിപ്പൂരില്‍ ചിലവഴിച്ചത് വെറും 4 മണിക്കൂര്‍ മാത്രമാണ്. പ്രതികൂല കാലാസ്ഥയില്‍ ഇംഫാലില്‍ എത്തിയ മോദി ആദ്യം കുക്കി മേഖലയായ ചുരാചന്ദ്പൂരിലാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. സമാധാനം കാത്ത് ദുരതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നരെ കാണാനും മോദി എത്തിയില്ല.

സമാധാനം പുനസ്ഥാപിക്കാന്‍ കുക്കി മെയ്‌തെയ് വിഭാഗക്കാരുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്കും തയ്യാറായില്ല. ഇംഫാലിലെ സന്ദര്‍ശത്തിനെത്തിയെ മോദിക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞാണ് കലാപത്തിന്റെ വിങ്ങുന്ന വേദന വിദ്യാര്‍ഥികള്‍ പങ്കുവെച്ചത്.
പ്രധാന മന്ത്രിയുടെ സന്ദര്‍ശനം പ്രഹസനമാണെവന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാജുന്‍ ഖാര്‍ഗെ ആരോപിച്ചു. കേവലം പദ്ധതികള്‍ മാത്രം ഉദ്ഘാടനം ചെയ്ത മടങ്ങിയ മോദിക്കു നേരെ വ്യാപക പ്രതിഷേധം ഉണ്ടായി. തൗബയില്‍ സ്ത്രീകള്‍ മോദി ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിച്ചു.

ബിജെപിയുടെ ഭിന്നിപ്പ് നയം മണിപ്പൂരില്‍ നടപ്പാക്കപ്പെട്ടെന്ന് എം എ ബേബി. മണിപ്പൂരിനെ അശാന്തമാക്കിയ ജനജീവിതെ താറുമാറാക്കിയ കലാപത്തില്‍ 28 മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയത്. മണിപ്പൂരിനെ രണ്ടുവര്‍ഷം മോദി മറന്നെന്നും മോദി നല്‍കിയ വാഗ്ദാനങ്ങളുടെ ആത്മാര്‍ത്ഥ ശുദ്ധി കണ്ടറിയണമെന്നും എം എ ബേബി പറഞ്ഞു.

മണിപ്പൂരില്‍ എത്തിയിട്ടും സമാധാന ചര്‍ച്ചകള്‍ നടത്താതെയാണ് പ്രധാനമന്ത്രി മടങ്ങിയത്. സംഘര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി എത്തിയ മോദി മണിപ്പൂരില്‍ ചിലവഴിച്ചത് വെറും 4 മണിക്കൂര്‍ മാത്രമാണ്. പ്രതികൂല കാലാസ്ഥയില്‍ ഇംഫാലില്‍ എത്തിയ മോദി ആദ്യം കുക്കി മേഖലയായ ചുരാചന്ദ്പൂരിലാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. സമാധാനം കാത്ത് ദുരതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നരെ കാണാനും മോദി എത്തിയില്ല.

സമാധാനം പുനസ്ഥാപിക്കാന്‍ കുക്കി മെയ്‌തെയ് വിഭാഗക്കാരുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്കും തയ്യാറായില്ല. ഇംഫാലിലെ സന്ദര്‍ശത്തിനെത്തിയെ മോദിക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞാണ് കലാപത്തിന്റെ വിങ്ങുന്ന വേദന വിദ്യാര്‍ഥികള്‍ പങ്കുവെച്ചത്.

പ്രധാന മന്ത്രിയുടെ സന്ദര്‍ശനം പ്രഹസനമാണെവന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാജുന്‍ ഖാര്‍ഗെ ആരോപിച്ചു.

കേവലം പദ്ധതികള്‍ മാത്രം ഉദ്ഘാടനം ചെയ്ത മടങ്ങിയ മോദിക്കു നേരെ വ്യാപക പ്രതിഷേധം ഉണ്ടായി. തൗബയില്‍ സ്ത്രീകള്‍ മോദി ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിച്ചു.

Tags

Share this story

From Around the Web