തൈറോയ്ഡ് നോഡ്യൂള്‍ ചികിത്സയിലെ ആധുനിക സങ്കേതങ്ങള്‍ : ബിലീവേഴ്‌സ് ആശുപത്രിയില്‍ ഏകദിന ശില്‍പശാല നടന്നു
തിരുവല്ല : ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ തൈറോയ്ഡ് നോഡ്യൂള്‍ രോഗനിര്‍ണയത്തിലും ചികിത്സയിലുമുള്ള ആധുനിക സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.
കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുത്ത പരിപാടി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ രാജേഷ് ആന്റണി ഉദ്ഘാടനം ചെയ്തു.
ബിലീവേഴ്‌സ് ആശുപത്രി അസോസ്സിയേറ്റ് ഡയറക്ടര്‍ ഡോ ജോണ്‍ വല്യത്ത്, ഡപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ ഏബല്‍ കെ സാമുവല്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവി ഡോ ടോം ജോര്‍ജ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അശ്വിന്‍ പദ്മനാഭന്‍ എന്നിവര്‍ ഉദ്ഘാദനച്ചടങ്ങില്‍ സംബന്ധിച്ചു.
തൈറോയ്ഡ് നോഡ്യൂളുകളുടെ കൃത്യമായ നിര്‍ണയം, നൂതന ശസ്ത്രക്രിയകള്‍, ശസ്ത്രക്രിയയില്ലാത്ത ആധുനിക ചികിത്സാരീതികള്‍ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസുകള്‍ നടന്നു. റേഡിയോഫ്രീക്വന്‍സി അബ്ലേഷന്‍, മൈക്രോവേവ് അബ്ലേഷന്‍, തൈറോയ്ഡ് ആര്‍ട്ടറി എംബ്ലൈസേഷന്‍തുടങ്ങിയ മിനിമലി ഇന്‍വേസീവ് ചികിത്സാ മാര്‍ഗങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുണഫലങ്ങള്‍ വിദഗ്ധര്‍ വിശദീകരിച്ചു.
ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ വളരുന്ന പങ്ക് തൈറോയ്ഡ് രോഗചികിത്സയില്‍ എത്രമാത്രം നിര്‍ണായകമാണെന്ന് ഈ പരിപാടിയില്‍ വിശദമായി ചര്‍ച്ച ചെയ്തു.
രോഗികള്‍ക്ക് താരതമ്യേന കുറഞ്ഞ ആശുപത്രിവാസം വേണ്ടി വരികയും കുറഞ്ഞ വേദന അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന ഫലപ്രദമായ ചികിത്സ നല്‍കാന്‍ ബിലീവേഴ്‌സ് ആശുപത്രി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലെ സാങ്കേതിക വിദ്യകള്‍ സഹായിക്കുന്നതായും അനേകര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആശുപത്രി അസോ. ഡയറക്ടര്‍ ഡോ ജോണ്‍ വല്യത്ത് സൂചിപ്പിച്ചു.
പങ്കെടുത്ത ഡോക്ടര്‍മാര്‍ക്ക് അറിവ് പുതുക്കുന്നതിനും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും വേദിയായ പരിപാടി വിജയകരമായി സമാപിച്ചു.
ഇത്തരം ശാസ്ത്രീയ സമ്മേളനങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവി ഡോ ടോം ജോര്‍ജ് പറഞ്ഞു.